കർണ്ണാടകയിൽ ടിപ്പു സുൽത്താനും മുഹമ്മദ്‌ നബിയും ക്രിസ്തുവും പുറത്ത്

0
21

കർണാടകയിൽ ബി ജെ പി യുടെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം.ടിപ്പു സുൽത്താനെയും, യേശു ക്രിസ്തുവിനെയും, മുഹമ്മദ് നബിയെയും കുറിച്ച് പ്രതിപാദിക്കുന്ന പാഠപുസ്തക ഭാഗങ്ങളാണ് യെദിയൂരപ്പ സർക്കാർ നീക്കം ചെയ്തത്. ഭരണഘടനയെ കുറിച്ചുള്ള ഭാഗങ്ങളും സിലബസിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.കോവിഡ് പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പുതിയ പരിഷ്‌കാരങ്ങൾ.

30 ശതമാനം സിലബസ് വെട്ടി കുറക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം എന്ന് സർക്കാർ അവർത്തിക്കുമ്പോളും ഇതിൽ വ്യക്തമായ സംഘപരിവാർ അജണ്ട ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം. ശക്തമായ പ്രതികരണമാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ ഡി കെ ശിവകുമാർ ഈ നീക്കങ്ങളോട് നടത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മേൽ കരി നിഴൽ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രവർത്തികളിലൂടെ സർക്കാർ നടത്തുന്നത്.

ലോകം മുഴുവൻ ഭാരത്തിന്റ്രെ ചരിത്രവും ഭരണ ഘടനയും ഉൾകൊള്ളാൻ ശ്രമിക്കുമ്പോൾ അത് തിരുത്താനും മാറ്റി എഴുതാനുമാണ് ബി ജെ പി യുടെ ശ്രമം. എന്നാൽ ഇങ്ങനെ ബി ജെ പി വിചാരിച്ചാൽ വളച്ചൊടിക്കാൻ പറ്റുന്നതല്ല ഭാരതത്തിന്റെ ചരിത്രം എന്നും ഡി കെ കൂട്ടിച്ചേർത്തു. 2015 ലാണ് ടിപ്പു സുൽത്താന്റെ പേരിലുള്ള വാക് പോര് കർണാടകയിൽ തുടങ്ങുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലതാണ് കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കനത്ത എതിർപ്പായിരുന്നു അന്ന് സംഘപരിവാർ പ്രസ്ഥാങ്ങൾ ഈ നടപടിക്കെതിരെ ഉന്നയിച്ചത്. ഡി കെ ശിവകുമാറിനെ പോലുള്ള മുതിർന്ന നേതാക്കൾ അന്ന് ടിപ്പു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

തുടർന്ന് യെദിയൂരപ്പ വീണ്ടും അധികാരത്തിൽ വന്നതോടെ ഇത് നിരോധിക്കുകയായിരുന്നു. കനത്ത അസഹിഷ്ണുതയാണ് ബി ജെ പി ക്ക് ഭാരതത്തിന്റെ ചരിത്രത്തോട് ഉള്ളത്. കാരണം ഈ നാടിൻറെ ശരിയായ ചരിത്രം പരിശോധിച്ചാൽ അതിൽ ബി ജെ പി ക്കോ സംഘപരിവാർ പ്രസ്ഥാങ്ങൾക്കോ ഒരു പങ്കും ഇല്ല. ആകെ അവരുടെ പേര് പരാമര്ശിക്കുന്നിടത്തുള്ളതോ വെറും നാണക്കേടിന്റെ ചരിത്രം മാത്രം. കോവിഡ് മറയാക്കി ബി ജെ പി നടപ്പിലാക്കുന്നത് ഹിന്ദുത്വ അജണ്ടയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിൽ ആണ് മൈസൂരിന്റെ ചരിത്രവും, ഹൈദരാലിയെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള ഭാഗങ്ങളും പഠന വിഷയമായിട്ടുള്ളത്. ഇത് അപ്പാടെ നീക്കം ചെയ്യുകയാണ് സർക്കാർ ചെയ്തത്. ഏഴാം ക്ലാസിലെ ഭരണ ഘടനയെ കുറിച്ചുള്ള ഭാഗവും, ആറാം ക്ലാസിലെ മുഹമ്മദ് നബിയെ കുറിച്ചും , യേശു ക്രിസ്തുവിനെ കുറിച്ചും ഉള്ള ഭാഗവും വെട്ടി കുറച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here