അവസാന നിമിഷം ഭാഗ്യം തേടിയെത്തിയ മലയാളി

0
78

പണം ഉണ്ടങ്കിൽ ഹജ്ജിനു പോകാൻ കഴിയുമോ ഒരിക്കലും ഇല്ല പണത്തോടൊപ്പം അല്ലാഹുവിന്റെ മഹാ സൗഭാഗ്യവും വേണം ആ പുണ്യ ഭൂമിയിൽ എത്തുവാൻ എത്രയോ പേർക്കുള്ള അനുഭവമാണ് ഉംറക്കും ഹജ്ജിനും വേണ്ടി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ ശേഷം അവസാന നിമിഷം ആ ഭാഗ്യം കൈവിട്ടു പോയിട്ടുള്ള എത്രയോ പേർ നമ്മുടെ ചുറ്റുപാടും ഉണ്ട്,എന്നാൽ മറ്റ്‌ ചിലർക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ നിലയിൽ അപ്രതീക്ഷിതമായി ആ മഹാ സൗഭാഗ്യം തേടിയെത്തുകയും ചെയ്യാറുണ്ട് അത്തരത്തിൽ മഹാഭാഗ്യം ലഭിച്ച ആളാണ് ഹസീബ്

ഇത്തവണത്തെ ഹജ്ജ് ചരിത്ര നിയോഗമാണ് വളരെ ചുരുങ്ങിയ വിശ്വാസികൾക്ക് മാത്രമാണ് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് അതിൽ സൗദി 30 ശതമാനവും ബാക്കി എഴുപത് ശതമാനം ആളുകൾ സൗദിയിൽ ഉള്ള മറ്റു രാജ്യക്കാരുമാണ് കൊറോണ പ്രതിസന്ധിക്കു മുന്നിൽ ശക്തമായ മുന്നൊരുക്കങ്ങളോടെ ആയിരുന്നു സൗദി ഇത്തവണ ഹജ്ജ് ക്രമീകരണം നടത്തിയത് അവസാന നിമിഷമാണ് അബ്ദുൽ ഹസീബിനെ തേടി സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വിളി വന്നത് എത്രയും പെട്ടന്ന് ജിദ്ദ എയർപോർട്ടിൽ എത്തി ഹജ്ജ് സംഘത്തോടൊപ്പം ചേരാൻ ആയിരുന്നു അറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here