കൊറോണ ഹജ്ജ് സൗഭാഗ്യം നഷ്ടപ്പെടുത്തിയപ്പോൾ ഈ ഡോക്ടർ ചെയ്തത് ആരെയും അത്ഭുതപ്പെടുത്തും

0
234

താജിക്കിസ്ഥാനിൽ നിന്നുള്ള ഷിറിൻ നസിർമദോവ് എന്ന ഡോക്ടർ മറ്റാരയെ പോലെ ഷിറിനും ഹജ്ജ് നിർവഹിക്കണം എന്നത് മനസ്സിൽ ഉള്ള വലിയ ആഗ്രഹം ആയിരുന്നു അതിനായി അവർ തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം ഹജ്ജിനു വേണ്ടി സ്വരുക്കൂട്ടി,ഈ വർഷം ഹജ്ജിനു പോകണം എന്ന ആഗ്രഹത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തി കൊറോണ ലോകത്ത് സംഹാര താണ്ഡവം തുടങ്ങിയപ്പോൾ സൗദി ഇത്തവണത്തെ ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി ചുരുക്കി

വർഷങ്ങളായി തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് മിച്ചം വെച്ചു 3700 ഡോളർ അവർ സ്വരൂപിച്ചു,എന്നാൽ അടുത്ത വർഷം ഹജ്ജിനു വേണ്ടി ആ പണം മാറ്റിവെക്കാൻ അവർക്കു മനസ്സ് അനുവദിച്ചില്ല കൊറോണ പടർന്നു പിടിച്ചപ്പോ താൻ സേവനം അനുഷ്ഠിക്കുന്ന ഗ്രാമീണ ആശുപത്രിയിൽ ആവശ്യ സാധനങ്ങളുടെ അപര്യാപ്തത അവരുടെ മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി

താൻ ഹജ്ജിനായി സ്വരുക്കൂട്ടിയ മുഴുവൻ പണവും ഗ്രാമീണ ആശുപത്രി ജീവനക്കാർക്കായി പിപിഇ കിറ്റ് മെഡിസിൻ, ആന്റിസെപ്റ്റിക്സ് എന്നിവ വാങ്ങാൻ മുഴുവൻ പണവും അവർ വിനിയോഗിച്ചു മറ്റൊരു വർഷത്തേക്ക് കാത്തിരിക്കുന്നതിനുപകരം, പണം അല്ലാഹുവിന്റെ വഴിയിൽ ചിലവഴിക്കാൻ അവർ തീരുമാനിച്ചു, അതിനു അവർ പറഞ്ഞ കാരണം ഇതാണ് അടുത്ത വർഷം ഞാൻ ജീവനോടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പില്ല അത് കൊണ്ട് തന്നെ പാവങ്ങൾക്ക് വേണ്ടി ഈ പണം ഞാൻ ചിലവഴിച്ചാൽ അതിന്റെ പ്രതിഫലം എനിക്ക് കിട്ടുകയും ചെയ്യും അല്ലാഹു എനിക്ക് ഹജ്ജ് ചെയ്യാൻ വിധിച്ചിട്ടുണ്ട് എങ്കിൽ ആ പുണ്യ ഭൂമിയിൽ ഞാൻ എത്തുക തന്നെ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here