കോടതി അയോധ്യയിൽ പള്ളിയുടെ നിർമ്മാണവും പുരോഗമിക്കുന്നു

0
122

കോവിഡ് 19 മഹാമാരിക്കിടയിലും ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യം ഉള്ള സംഭവമാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം.2019 ലെ നിർണായകമായ സുപ്രീം കോടതി വിധിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ കോടതി അനുമതി നൽകിയിരുന്നു. ക്ഷേത്ര നിർമാണത്തിന് അയോധ്യയിലെ തർക്ക ഭൂമി വിട്ട് കൊടുത്തതിനൊപ്പം തന്നെ ഇസ്ലാമിക വിശ്വസികൾക്ക് പള്ളി പണിയാനും 5 ഏക്കർ സ്ഥലം നൽകിയിരുന്നു.

ഇവിടെ പള്ളിയുടെ നിർമാണ പ്രവർത്തികളും ആരംഭിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനായുള്ള ട്രസ്റ്റിന് ഉത്തർപ്രദേശ് സുന്നി വക്കഫ് ബോർഡ് രൂപം നൽകി കഴിഞ്ഞു. ഇൻഡോ-ഇസ്ലാമിക് ഫൌണ്ടേഷൻ എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്. വഖഫ് ബോർഡ് പ്രസിഡന്റായ സുഫർ അഹമ്മദ് ഫാറൂഖിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. അയോധ്യക്കടുത്ത് സ്ഥിതി ചെയ്യുന്ന മുസ്‌ലിം ഭൂരിപക്ഷ ഗ്രാമത്തിലാണ് പള്ളി നിർമിക്കുന്നത്.

പള്ളി നിർമാണത്തിന് ആവശ്യമായ ട്രസ്റ്റിനെയും നയിക്കുക വക്കഫ് ബോർഡ് പ്രസിഡന്റ് തന്നെയാവും വക്കഫ് ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ 15 അംഗങ്ങൾ ഉൾകൊള്ളുന്ന ട്രസ്റ്റാണ് രൂപീകരിച്ചത്. ഇതിൽ 9 അംഗങ്ങളെ ഇപ്പോൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യം പള്ളി നിർമാണത്തിന് ആവശ്യമായ ഭൂമി സ്വീകരിക്കേണ്ട എന്ന നിലപാടായിരുന്നു ഉത്തർ പ്രദേശ് സുന്നി വക്കഫ് ബോർഡിന്റേത് എങ്കിലും പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥലം ഏറ്റെടുക്കാൻ അവർ തീരുമാനിക്കുക ആയിരുന്നു. പള്ളി നിർമിക്കുന്ന ധാനിപൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് അയോധ്യയിൽ നിന്നും 30 കിലോമീറ്ററോളം മാറി ആണ്. ഈ ഗ്രാമത്തിന്റെ ജനസംഘ്യയുടെ 60 ശതമാനവും ഇസ്ലാമിക വിശ്വസികളാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് റവന്യു വകുപ്പ് ഇവിടെ സ്ഥലം അളക്കാൻ എത്തിയത് . ഗ്രാമ വാസികൾ പോലും പള്ളി നിർമാണത്തെ കുറിച്ച് അറിഞ്ഞത് റവന്യു ഉദ്യോഗസ്ഥർ സ്ഥലം ഏറ്റെടുത്തതോടെയാണ്. രാമ ക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന് നടക്കാൻ ഇരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജയിൽ പങ്കെടുക്കുന്നും ഉണ്ട്. ഈ വാർത്തകൾക്കിടയിൽ തന്നെയാണ് പള്ളി നിര്മാണത്തെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here