ഡൽഹി കലാപത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തൽ

0
29

2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ഡൽഹി കലാപത്തിൽ മുസ്ലിങ്ങളെ ആക്രമിക്കാൻ എല്ലാ സഹായവും ചെയ്തു തന്നത് പോലീസായിരുന്നെന്ന് കലാപത്തിൽ പങ്കെടുത്ത വ്യക്തിയുടെ വെളിപ്പെടുത്തൽ. ദി കാരവാന് മാഗസിന് നൽകിയ അഭിമുഖത്തിലാണ് കലാപത്തിൽ പങ്കെടുത്ത 22 കാരൻ ദൽഹി കലാപത്തെ കുറിച്ചും അന്ന് നടന്ന കൊലപാതങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്.

താനും ഹിന്ദുകൂട്ടാളികളും ദൽഹി പോലീസിന്റെ പിന്തുണയോടെ മുസ്ലിങ്ങളെ ആക്രമിച്ചത് എങ്ങനെയെന്ന് വിശദമാകുകയായിരുന്നു അദ്ദേഹം അഭിമുഖത്തിൽ. കലാപത്തിനിടെ നിങ്ങൾ കണ്ട കാഴ്ചകൾ എന്തല്ലാമായിരുന്നെന്നും നിങ്ങൾ എന്തെല്ലാമായിരുന്നു ചെയ്‌തത്‌ എന്ന ചോത്യത്തിനു അദ്ദേഹം പറഞ്ഞത് ഞാൻ ആളുകളെ മർദിച്ചു.കടകൾ തീയിട്ട് നശിപ്പിച്ചു, നിരവധി തവണ ഞാൻ ഇതു തന്നെ ആവർത്തിച്ച് ചെയ്തു എന്നാണു. ആരെയും കൊലപ്പെടുത്തിയിട്ടിലിനും പക്ഷെ നിരവധി ആളുകളെ താൻ മര്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ചിലർ ഞങ്ങൾക്ക് നേരെ വന്നു. അതോടെ ഞങ്ങൾ ശക്തമായി തിരിച്ചടിച്ചു തുടങ്ങി. ഹിന്ദുവാണോ മുസ്ലിമാണോ ചോദിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ അവരെ അടിച്ചത്.

ആധാർകാർഡ് വരെ പരിശോധിച്ചിരുന്നു. ഹിന്ദുവെന്ന് പറഞ്ഞവരെ സഹായിക്കുകയും മുസ്ലിമെന്ന് പറഞ്ഞവരെ മര്ദിക്കുകയുമാണ് ചെയ്‌തത്‌. കാറുകൾ അടക്കം തകർക്കുകയും കത്തിക്കുകയും ചെയ്തു. ആരെങ്കിലും പേര് മാറ്റി പറഞ്ഞെന്ന് തോന്നിയാൽ ഉടൻ തന്നെ ലൈസൻസും ഏത് മതവിഭാഗക്കാരന്റെ വന്ധിയാണെന്നും നോക്കും അതിനു ശേഷമാണ് മർദ്ദനം. ഞാൻ ആറോ ഏഴോ വണ്ടികൾ കത്തിച്ചിട്ടുണ്ട്. എവിടെ നടന്ന ആക്രമത്തിലാണ് താങ്കൾ പങ്കെടുത്തത് എന്ന ചോദ്യത്തിന് കലിഗത്ത് റോഡിൽ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. കൂടാതെ 786 എന്നെഴുതിയ വാഹനങ്ങൾ കത്തിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here