ഈ കോടതി അലക്ഷ്യത്തെ കുറിച്ച് എന്തെ ഒന്നും മിണ്ടാത്തത്

0
42

ഒരു അഭിപ്രായം പറഞ്ഞാൽ അല്ലങ്കിൽ തെറ്റുള്ള കാര്യം തെറ്റാണ് എന്ന് പറഞ്ഞാൽ അത് ഉടനെ കോടതിയലക്ഷ്യം ആയി കണക്കാക്കുന്നവർ 28 വർഷമായി ഒരു കോടതിയലക്ഷ്യ കേസ്സ് ഇന്നും പൊടി പിടിച്ചു കിടക്കുന്നു ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഭിഭാക്ഷകന്‌ എതിരെ കോടതിയലക്ഷ്യം എടുത്തുയർത്തി നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നവരോട് ആ കോടതിയലക്ഷ്യത്തെ കുറിച്ച് ഒന്ന് ഓർമ്മിപ്പിക്കാതെ വയ്യ

1992 ഡിസംബർ ആറു ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ അന്നത്തെ നിയമകാര്യ ലേഖകൻ രാഗേഷ് പാട്നക് ഡൽഹിയിലുള്ള വസതിയിൽ ആയിരുന്നു ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി ബാബറി മസ്ജിദ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത് രാകേഷ് ആയിരുന്നു ആ വർഷം ഉത്തര്പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു ബാബറി മസ്ജിദിനു ഒരു തരത്തിലും ഉള്ള കുഴപ്പവും സംഭവിക്കില്ല എന്നുറപ്പായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാൺ സിംഗ് നൽകിയിരുന്നത്

എന്നാൽ 1992 ഇൽ ബാബറി മസ്ജിദ് തകർത്തപ്പോൾ മുഹമ്മദ്‌ അസ്ലം എന്ന ആൾ കോടതിയലക്ഷ്യത്തിനു സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു ഇന്നത്തെ അറ്റോർണി ജനറൽ ആയിരുന്ന കെ വേണുഗോപാൽ ആയിരുന്നു അന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി സത്യവാങ്‌മൂലം നൽകിയത് എന്നാൽ ഈ കേസ്സ് കോടതി പരിഗണിക്കുമ്പോൾ അപമാനഭാരത്താൽ എന്റെ ശിരസ്സ് കുനിയുന്നു എന്ന് പറഞ്ഞു അദ്ദേഹം കേസ്സിൽ നിന്നും പിന്മാറി എന്നാൽ കോടതി പറഞ്ഞത് നിങ്ങൾ ഈ രാജ്യത്തെ മതേതര സ്വഭാവത്തെയാണ് മുറിവേൽപ്പിച്ചത്

ഈ കോടതി അലക്ഷ്യ കേസ്സിൽ നരസിംഹ റാവു എൽകെ അദ്വാനി മുരളി മനോഹർ ജോഷി അശോക് സിംഗാൾ കല്യാൺ സിംഗ് എന്നിവർക്കെതിരെ എടുത്ത കോടതിയലക്ഷ്യ കേസ്സ് ഇന്നും 28 വർഷമായി തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here