കോടികൾ വാങ്ങി പിആർ വർക്ക്‌ നടത്തുന്ന നമ്മുടെ മുൻ നിര മാധ്യമങ്ങൾ

  0
  144

  കോടികൾ വാങ്ങി പിആർ വർക്ക് നടത്തുന്നവരാണോ നമ്മുടെ മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ നാം നിക്ഷ്പക്ഷർ എന്ന് വിശേഷിപ്പിക്കുന്നവർ ശരിക്കും അങ്ങനെ തന്നെയാണോ? അല്ല എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത് ഇടതുപക്ഷ വാർത്താ ചാനലായ ദേശാഭിമാനി ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത് 325 കോടിയോളം രൂപയാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ വിവിധ മാധ്യമങ്ങൾക്കായി ബിജെപി നീക്കിവെച്ചത്

  തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കേന്ദ്ര നേതൃത്വം നൽകിയ കണക്കുകളിൽ 325.45 കോടി രൂപയോളം ബിജെപി മാധ്യമങ്ങൾക്കു നൽകിയതായി വെളിപ്പെടുത്തുന്നത് ഇലക്ട്രോണിക് അച്ചടി ഡിജിറ്റൽ മാധ്യമങ്ങൾക്കും കേബിൾ മാധ്യമങ്ങൾക്കും കൂട്ട എസ്എംഎസുകൾ അയക്കുന്നതിനു വേണ്ടി മൊബൈൽ സേവന ദാതാക്കൾക്കുമായാണ് ഇത്രയും വലിയ തുക ബിജെപി മാറ്റി വെച്ചത് 198 കോടി രൂപയോളം ആണ് തങ്ങളുടെ പരസ്യങ്ങൾക്ക് മാത്രമായി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ പരസ്യ ഏജൻസിക്കു നൽകിയത്

  33.86 ലക്ഷം രൂപയാണ് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ബിജെപി കൈമാറിയത് 5.90ലക്ഷം രൂപയോളം മനോരമയും കൈപറ്റി എയർടെൽ വഴിയും കോടിക്കണക്കിനു രൂപ ചിലവിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു ഡിജിറ്റൽ സംവിധാനം വഴി ബിജെപിക്ക് വേണ്ടി ദേശീയ തലത്തിൽ പ്രചാരണം നടത്തുന്ന നമോടിവിക്കും കോടികൾ കൊടുത്തു എങ്കിൽ അത് എത്രയാണ് എന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല

  LEAVE A REPLY

  Please enter your comment!
  Please enter your name here