തെരുവ് കച്ചവടക്കാരന്റെ റോളിൽ അബ്ദുൽ കലാം മുസ്‌ല്യാർ

0
80

ഒരു മദ്രസ്സ അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് സമൂഹത്തിനു കാണിച്ചു കൊടുത്ത അബ്ദുൽ കലാം മുസ്‌ല്യാർ കുഞ്ഞ് മക്കൾക്ക് ദീനിന്റെ ആദ്യാക്ഷരം പറഞ്ഞു കൊടുക്കുന്ന മനുഷ്യൻ സ്വന്തം കൈകൊണ്ടു അധ്വാനിച്ചു ഭക്ഷിക്കുന്നതിനേക്കാൾ മഹത്തരമായ ഭക്ഷണം വേറെയില്ല എന്ന പ്രവാചക വചനം സ്വജീവിതത്തിൽ പകർത്തിയ ഉസ്താദ് വാഗ്ദാനങ്ങൾ ഒരുപാട് വന്നിട്ടും സ്നേഹത്തോടെ അർഹിക്കാത്തത് നിരസിക്കുന്ന ഈ മനുഷ്യൻ മറ്റുള്ളവർക്ക് ഒരു പാഠമാണ്

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം ആയിരുന്നു കൊറോണയെ തുടർന്ന് മദ്രസ്സ വരുമാനം നിലച്ച അദ്ധ്യാപകൻ ജീവിത മാർഗ്ഗത്തിന് വേണ്ടി തെരുവിൽ കച്ചവടം നടത്തുന്ന കാഴ്ച്ച മലപ്പുറം പാലക്കാട്‌ ദേശീയ പാതയിൽ മക്കരപ്പറമ്പ് ദേശ്ശിയ പാതയിൽ ജീവിത വൃത്തിക്കു വേണ്ടി കപ്പ വിൽപ്പന നടത്തുന്ന അബ്ദുൽ കലാം മുസ്‌ല്യാർ കൊറോണ കാരണം മദ്രസ വരുമാനം നിലച്ചപ്പോൾ തെരുവ് കച്ചവടക്കാരന്റെ റോൾ ഏറ്റെടുക്കുക ആയിരുന്നു സ്വന്തമായി വീടില്ല വടക്കേ കുമ്പളയിൽ ഭാര്യ വീടിനു സമീപം വാടക വീട്ടിൽ കഴിയുകയാണ് അബ്ദുൽ കലാം മുസ്ല്യാരും കുടുംബവും

ദിവസവും നൂറു കിലോ കപ്പ വാങ്ങും രാവിലെ ഒൻപതിനു തുടങ്ങുന്ന കച്ചവടം കപ്പ വിറ്റു തീരുന്നത് വരെ തുടരും പത്തു കൊല്ലമായി മദ്രസ്സകളിൽ ജോലി ചെയ്യുന്നു കോവിഡും ലോക്ഡൗണും മൂലം മദ്രസ്സകൾ അടച്ചതോടു കൂടി പുതിയ മേച്ചിൽപുറങ്ങൾ തേടാൻ അബ്ദുൽ കലാം മുസ്‌ല്യാർ നിർബന്ധിതനാകുക ആയിരുന്നു സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വാർത്ത വൈറൽ ആയതോടെ പലരും സഹായവുമായി രംഗത്ത് വന്നിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here