മാപ്പ് പറയുന്നതു ആത്മ വഞ്ചനയാകും നിലപാട് വീണ്ടും ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ

0
38

മാപ്പ് പറയില്ല ഞാൻ ചെയ്തത് നൂറു ശതമാനവും ശരിയാണ് എന്ന വിശ്വാസം എനിക്കുണ്ട് ഞാനിപ്പോഴും വിശ്വസിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ട്വീറ്റുകൾ ചെയ്തത് എന്റെ അഭിപ്രായങ്ങൾ ഞാൻ പ്രകടിപ്പിച്ചത് ഒരു പൗരൻ എന്ന നിലയിലും കോടതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലും എന്റെ കടമയായി ഞാൻ കരുതുന്നു നിലപാട് ആവർത്തിച്ചു പ്രശാന്ത് ഭൂഷൺ

ചീഫ് ജസ്റ്റിസ് ബോബ്ഡക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലാണ് മുതിർന്ന അഭിഭാക്ഷകൻ പ്രശാന്ത് ഭൂഷണ് എതിരെ കോടതിയലക്ഷ്യ കേസ്സ് സുപ്രീം കോടതി സ്വമേധയാ എടുത്തത് കേസ്സിൽ സുപ്രീം കോടതി പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരുന്നു അതിന്റെ അടിസ്ഥാനത്തിൽ പ്രശാന്ത് ഭൂഷണ് മാപ്പ് പറയുവാൻ കോടതി രണ്ട് ദിവസം സമയം അനുവദിച്ചിരുന്നു അതിന്റെ അഡസ്ഥാനത്തിൽ ആണ് പ്രശാന്ത് ഭൂഷൺ വീണ്ടും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്

മനസ്സിൽ ശരിയെന്നു തോന്നിയത് അതിൽ ഒരു മാറ്റവും വരാത്ത സാഹചര്യത്തിൽ മാപ്പു പറയുന്നതു ആത്മ വഞ്ചനയാകും മാപ്പു മന്ത്രോചാരണം പോലെ വെറുതെ പറഞ്ഞു പോകേണ്ടതല്ല മനസ്സിൽ തട്ടി പറയേണ്ട കാര്യമാണ് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ശരിയെന്നു എനിക്ക് പൂർണ്ണമായും ബോധ്യമുണ്ട് അത് കൊണ്ട് തന്നെ മാപ്പ് പറയേണ്ട കാര്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here