ഒരു രൂപയിൽ പ്രശാന്ത് ഭൂഷൺ ഉയർത്തി കാട്ടിയത് മതേതര മൂല്യത്തിന്റെ വിജയം

0
48

പറയാനുള്ളത് ചങ്കുറപ്പോടെ വിളിച്ചു പറഞ്ഞ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ,ഒരു രൂപയിലൂടെ ചങ്കുറപ്പോടെ വിളിച്ചു പറഞ്ഞത് ഈ രാജ്യത്തിന്റെ മതേതര മൂല്യം,അഭിമാനമാണ് നിങ്ങൾ ഇന്ത്യയുടെ സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള മാപ്പ് പറയണം എന്നാവശ്യത്തെ നിരാകരിച്ച പ്രശാന്ത് ഭൂഷണ് പരമോന്നത നീതിപീഠം വിധിച്ചത് ഒരു രൂപയുടെ പിഴ

ഈ അടുത്ത കാലത്ത് സുപ്രീം കോടതിക്ക് ഉണ്ടായ അപചായത്തെ രാജ്യത്തോട് ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ നട്ടെല്ലുള്ള അഭിഭാക്ഷകൻ നീതി മറക്കുന്ന ജഡ്ജിമാർക്ക് ഇന്ത്യയുടെ മഹത്തായ മൂല്യങ്ങളെയും ഇന്ത്യൻ ഭാരംഘടനയുടെയും ഉയർത്തി കാണിച്ചു മറുപടി നൽകിയ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യ കേസ്സിൽ സുപ്രീം കോടതി നൽകിയത് ഒരു രൂപ പിഴ ആ പിഴ അടച്ചില്ല എങ്കിൽ മൂന്നു മാസം തടവ് മാപ്പ്പറയണം എന്ന സുപ്രീം കോടതിയുടെ ആവശ്യത്തെ

ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും എന്റെ മനസാക്ഷിക്ക് നിരക്കാത്തത് ഞാൻ ചെയ്യില്ല എന്നും ഉറക്കെ വിളിച്ചു പറഞ്ഞ ധീരൻ ഒടുവിൽ സുപ്രീം കോടതിക്ക് കോടതിയലക്ഷ്യ കേസ്സിൽ നിന്നും തല ഊരേണ്ടി വന്നു സുപ്രീം കോടതി രാജ്യത്തിന്റെ പരമോന്നത നീതിപീഠമാണ് നീതി മറക്കരുത് എന്ന സന്ദേശം ആണ് പ്രശാന്ത് ഭൂഷൺ നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here