ബ്രാഹ്മണനായി ജനിച്ചു പിന്നീട് ലോകം അറിയുന്ന ഹദീസ് പണ്ഡിതനായി മാറി

0
69

ഇന്ത്യയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു സൗദി അറേബ്യയിൽ മത പഠനം നടത്തി ഹദീസ് രംഗത്ത് ഒരുപാട് സംഭാവനകൾ നൽകി ഒടുവിൽ ലോകം അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനായി ഈ അടുത്ത് നമ്മളോട് വിട പറഞ്ഞ ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ ഇന്ത്യയിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ ആയിരുന്നു

വിശ്രുത ഹദീസ് പണ്ഡിതനും മസ്ജിദ് അൽ നബവിയിലെ ദർസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഡോ ദിയാഉർ റഹ്മാൻ അഅദ്മി ആയിരുന്നു ആ വലിയ മനുഷ്യൻ ഹിന്ദുമാത വിശ്വാസി ആയിരുന്ന അദ്ദേഹം വിദ്യാർത്ഥി ആയിരിക്കെ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്ലാമിക അറിവുകൾ കരസ്തമാക്കുകയും ഒടുവിൽ ലോകം കണ്ട പ്രശസ്തനായ പണ്ഡിതന്റെ പദവിയിലേക്ക് ഉയരുകയും ആണ് ചെയ്തത് 1943ഇൽ ഉത്തർപ്രദേശിലെ അസംഘറിൽ ആയിരുന്നു ജനനം ബൻകീലാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്

അദ്ദേഹം തന്റെ പതിനാറാമത്തെ വയസ്സിൽ ഇസ്‌ലാം മതം സ്വീകരിക്കുക ആയിരുന്നു ചെയ്തത് സൗദി അറേബ്യയയിലെ മദീന യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും മക്കയിലെ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരിദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here