യോഗിയുടെ കള്ള തടവറയിൽ നിന്നും പുറത്തു ചാടിയ സിംഹകുട്ടി

0
61

ഉത്തർപ്രദേശിലെ ഫാസിസ്റ്റ് സർക്കാർ യോഗി ആദിത്യനാഥ്‌ ഡോക്ടർ കഫീൽഖാനെ വേട്ടയാടാൻ തുടങ്ങിയിട്ട് വർഷം മൂന്നു പിന്നിട്ടിരിക്കുന്നു ഇതിനിടയിൽ രണ്ട് തവണയായി പതിനാറു മാസമാണ് അദ്ദേഹത്തെ ജയിലിൽ അടച്ചത് രണ്ട് തവണയും വൈകി എത്തിയ നീതി പീഡങ്ങളാണ് അദ്ദേഹത്തിന് മോചനം നൽകിയത് ജനകീയനായ ഒരു ഡോക്ടർ എങ്ങനെയാണ് യോഗി ആദിത്യനാഥിന്റെ കണ്ണിലെ കരടായത്

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ നടന്ന ശിശു മരണവുമായി ബന്ധപ്പെട്ടാണ് ഡോക്ടർ കഫീൽഖാൻ വാർത്തകളിൽ നിറയുന്നത് അന്ന് തൊട്ടു ഇങ്ങോട്ട് ആ മനുഷ്യൻ നേരിട്ടത് സംനാഥകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആയിരുന്നു തങ്ങൾക്കു എതിരെ ശബ്ദിച്ചാൽ ജയിൽവാസം കൽപ്പിക്കുന്ന യോഗിയുടെ കാട്ടാളഭരണത്തിന്റെ ഇര എന്ന് തന്നെ കഫീലിഖാനെ വിശേഷിപ്പിക്കാം 2017ലെ ശിശു മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ വിളിച്ചു പറഞ്ഞു എന്നതാണ് ആ മനുഷ്യൻ ചെയ്ത തെറ്റ്

പിന്നാലെ യോഗി സർക്കാരിന്റെ വേട്ടയാടൽ തുടങ്ങി കഴിഞ്ഞു കള്ളക്കേസുകൾ ഒന്നൊന്നായി കഫീൽഖാനു എതിരെ ചാർത്തിക്കഴിഞ്ഞു അന്നെല്ലാം ആ കേസ്സുകളിൽ നിന്നും മോചനം ലഭിച്ചത് കോടതികളുടെ ഇടപെടലുകളിൽ നിന്നും മാത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here