വിശുദ്ധ ഖുർആനിൽ വിസ്മയം തീർക്കുകയാണ് ഈ അഞ്ചു വയസ്സുകാരി

0
35

മക്കൾ ഖുർആൻ പഠിച്ചില്ലങ്കിലും ഒന്നുമില്ല എന്ന് കരുതുന്ന മാതാപിതാക്കൾ കാണണം ഈ അഞ്ചു വയസ്സുകാരിക്ക് ഖുർആൻ മനഃപാഠമാക്കാൻ ഉള്ള കഴിവും ഉത്സാഹവും എസ്ത ജോബി എന്ന ഈ പൊന്നു മോൾ ആരെയും അത്ഭുതപ്പെടുത്തും വിശുദ്ധ ഖുർആനിലെ ഓരോ സൂറത്തും മനഃപാഠമാക്കാൻ കാണിക്കുന്ന ഉത്സാഹവും

ഷാർജ ഹമരിയ ഫ്രീ സോണിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസരായ തൃശൂർ ഒല്ലൂർ സ്വദേശി ജോബിയുടെയും ഷാർജയിൽ തന്നെ ബ്യൂട്ടി ക്ലിനിക്കിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഹിമയുടെയും മോളാണ് ഈ മിടുക്കി കുട്ടി വിശുദ്ധ ഖുർആനിലെ സൂറത്ത് ഫാത്തിഹ ഇതിനോടകം കാണാതെ പഠിച്ച മോൾ ഇപ്പോൾ ഖൽബുൽ ഖുർആൻ എന്ന വിളിപ്പേരുള്ള സൂറത്ത് യാസീൻ കാണാതെ പഠിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയുടെ സംരക്ഷണ ചുമതല നോക്കാറുള്ള എടപ്പാൾ സ്വദേശി നൂർജഹാൻ

തന്റെ മറ്റുള്ള കുട്ടികൾക്ക് വിശുദ്ധ ഖുർആൻ പഠിക്കുന്നത് കേട്ടാണ് എസ്തജോബി മോളുടെ കഴിവും ആഗ്രഹവും അറിഞ്ഞ മാതാപിതാക്കൾ എല്ലാവിധ സപ്പോർട്ടും മോൾക്ക്‌ നൽകുക ഉണ്ടായി അസഹിഷ്ണുതയുടെ ഈ കാലഘട്ടത്തിൽ ഇങ്ങനേയും മനുഷ്യരുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here