അറബ് രാജ്യങ്ങളെ ഇസ്രായേലിന്റെ തൊഴുത്തിൽ കെട്ടാൻ ഇറങ്ങിയ അമേരിക്കക് തിരിച്ചടി

0
48

ഈ അടുത്തായി ഏറ്റവും കൂടതൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വാർത്തയായിരുന്നു ഇസ്രായേൽ യുഎഇ ബന്ധം ഒരിക്കലും നടക്കില്ല എന്ന് കരുതിയ ബന്ധം അമേരിക്കയുടെ തന്ത്രങ്ങളിൽ യുഎഇ വീഴുകയാണ് ചെയ്തത് കുറച്ചു കാലങ്ങളായി മിഡിൽ ഈസ്ററ് രാജ്യങ്ങളെ തല്ലിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്

അതിനായി ആദ്യം അമേരിക്ക ചെയ്തത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇസ്രായേലിനു എതിരെ ശക്തമായ നിലപാട് എടുക്കുകയും പലസ്തീൻ ജനതയ്ക്ക് ഏറ്റവും കൂടതൽ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഖത്തറിനെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു സഹോദര രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചു അമേരിക്ക അത് നേടിയെടുക്കുകയും ചെയ്തു അതിനെ തുടർന്ന് സഹോദര രാജ്യങ്ങളായ സൗദിയും യുഎഇയും ഖത്തറിനെ ഒറ്റപ്പെടുത്തി എന്നാൽ ഖത്തർ അതിൽ തളർന്നില്ല സഹോദര രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ഖത്തർ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കണ്ടത്

അടുത്ത അമേരിക്കയുടെ ലക്ഷ്യം അറബ് രാജ്യങ്ങളെ ഇസ്രായേൽ അനുകൂലമായ നിലപാടിലേക്ക് എത്തിക്കുക എന്നതായിരുന്നു അതിൽ യുഎഇ വീഴുന്ന കാഴ്ചയാണ് നാം കണ്ടത് സൗദിയെയും ആ വഴിയിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക് ആദ്യമേ തന്നെ സൗദിയും ഇപ്പോൾ ഇതാ ഖത്തറും ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here