കഫീൽഖാൻ തന്റെ തട്ടകം രാജസ്ഥാനിലേക്ക് മാറ്റുന്നു

0
55

യോഗി ആദിത്യനാഥ്‌ ഇനിയും തന്നെ കള്ളക്കേസിൽ കുടുക്കുമെന്നും അത് കൊണ്ട് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് പോകുവാൻ പ്രിയങ്ക ഗാന്ധി തന്നോട് ആവശ്യപ്പെട്ടു എന്നും ജയിൽ മോചിതനായ ഡോക്ടർ കഫീൽഖാൻ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ ശിശു മരണവുമായി ബന്ധപ്പെട്ടാണ് കഫീൽഖാൻ വാർത്തകളിൽ ഇടം നേടുന്നത്

അന്ന് അവിടത്തെ ശിശു രോഗ വിദഗ്ദനായ കഫീൽഖാൻ സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികൾ ആണ് ഇത്രയും വലിയ അത്യാഹിതത്തിൽ കൊണ്ടത്തിച്ചത് എന്ന് തുറന്നു പറഞ്ഞിരുന്നു അതിന്റെ പ്രതികരമായി അന്ന് കഫീൽഖാനു എതിരെ കള്ളക്കേസ് ചുമത്തി യോഗി സർക്കാർ ജയിലിൽ അടച്ചിരുന്നു ആ കേസ്സിൽ ജാമ്യം ലഭിച്ചു പുറത്തു നിൽക്കുമ്പോൾ ആണ് യോഗി സർക്കാർ വീണ്ടും ദേശ സുരക്ഷാ നിയമം ചാർത്തി ഡോക്ടർ കഫീൽഖാനെ വീണ്ടും അറസ്റ്റ് ചെയ്യുന്നത് എട്ടു മാസം ജയിലിൽ കിടക്കേണ്ടി വന്നു ഡോക്ടർ കഫീൽഖാന്

അലഹബാദ് ഹൈക്കോടതി കേസ്സ് റദ്ദ് ചെയ്തു കഫീൽഖാനെ ജയിൽ മോചിതനക്കാൻ ഉത്തരവ് ഇട്ടിരുന്നു അതിന്റെ പാശ്ചാതലത്തിൽ പുറത്തിറങ്ങിയ കഫീൽഖാൻ യോഗി ആദിത്യനാഥ്‌ സർക്കാർ വീണ്ടും കള്ളകേസിൽ കുടുക്കും എന്ന് ആശങ്കപെട്ടിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ തന്റെ തട്ടകം യുപിയിൽ നിന്നും മാറ്റി രാജസ്ഥാനിലേക്ക് മാറുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here