പൗരത്വ പ്രക്ഷോഭത്തേക്കാൾ വലിയ പ്രതിഷേധം സോഷ്യൽ മീഡിയകളിൽ

0
33

സോഷ്യൽ മീഡിയകളിൽ കൂടി അസത്യങ്ങൾ പ്രചരിപ്പിച്ചാൽ കണ്ണുമടച്ചു ജനങ്ങൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു എന്ന് വേണം കരുതാൻ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ശക്തമായ പ്രതിഷേധം ആണ് സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നേരിട്ട് കൊണ്ടിരിക്കുന്നത്

ബിജെപിറയുടെ ഔദ്യോഗിക ഫേസ്ബുക്ക് ട്വിറ്റർ അക്കൗണ്ടിൽ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാംപയിൻ യാതൊരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ ആരുടേയും ആഹ്വാനം ഇല്ലാതെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയകൾ വഴി ബിജെപി നേരിട്ട് കൊണ്ടിരിക്കുന്നത് രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തൊഴിൽ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ അതിനെതിരെ ഒരു വാക്കു ശബ്ദിക്കാത്ത അല്ലങ്കിൽ അതിനൊരു പ്രതിവിധി കാണാൻ കഴിയാത്ത കേന്ദ്ര സർക്കാരിന് എതിരെയുള്ള ശക്തമായ ജനാരോഷമാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്

ഇന്ത്യയിലെ സോഷ്യൽ മീഡിയകളെ നിയന്ത്രിക്കുന്ന ബിജെപി ഐടി സെൽ പോലും അമ്പരന്നു പോകുന്ന ഡിസ്‌ ലൈക്ക് ക്യാമ്പയിൻ ഒടുവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോകളിൽ നിന്നും അൺ ലൈക്ക് ബട്ടൺ എടുത്തു കളഞ്ഞിരിക്കുകയാണ് ബിജെപി ഇപ്പോൾ എന്നാൽ അത് കൊണ്ടെന്നും ഈ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം നല്കുമെന്ന് കരുതരുത്

LEAVE A REPLY

Please enter your comment!
Please enter your name here