പതിനഞ്ചു വർഷം കോമയിൽ, സൗദി രാജകുമാരനു സംഭവിച്ചത്

0
140

ലോകത്തു ഏതൊരു കാര്യത്തിലും അല്ലാഹുവിന്റെ ഖളാ ഇല്ലാതെ നടക്കില്ല അത് മുസ്ലിമാകട്ടെ ഹിന്ദുവകട്ടെ ക്രിസ്ത്യാനിയാകട്ടെ മതം ഉള്ളവനോ ഇല്ലാത്തവനോ ആകട്ടെ എല്ലാം അല്ലാഹുവിന്റെ വിധിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്,

എന്തിനു നാം അഹങ്കരിക്കണം ഒരു നിമിഷം പോലും വേണ്ട ആ എല്ലാം നശിക്കാൻ ഒരു അപകടം വന്നാൽ പെട്ടന്ന് ഒരു അസുഖം വന്നാൽ എല്ലാം തീരില്ലെ അഹങ്കാരവും ആർഭാടവും അല്ലാഹു പെട്ടന്നുള്ള പരീക്ഷണങ്ങളിൽ നിന്നും നമ്മളെ കാക്കട്ടെ

രാജകുടുംബാംഗം കോടിക്കണക്കിനു രൂപയുടെ ആസ്തി ലോകത്തിലെ ഏതു ഹോസ്പിറ്റൽ വിലക്ക് വാങ്ങി ചികിൽസിക്കാൻ കഴിയുന്ന കുടുംബം പക്ഷേ അല്ലാഹുവിന്റെ വിധിയെ ആർക്കാണ് തടുക്കാൻ കഴിയുക, ഏതു ആൾ ബലത്തിന് അതിനു കഴിയും, ഏതു പണത്തിനു അതിനെ തടുക്കാൻ കഴിയും ആധുനിക ലോകം എത്രത്തോളം വികസനങ്ങൾ നേടിയെടുത്താലും അതിനു എല്ലാത്തിനും അല്ലാഹു പരിമിതികൾ വെച്ചിട്ടുണ്ട്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ രോഗം വിരൽ തുമ്പ് കൊണ്ട് ലോകത്തെ നിയന്ത്രിച്ചിരുന്നവർ കണ്ണിനു പോലും കാണാൻ കഴിയാത്ത രോഗത്തിന് മുന്നിൽ നിക്ഷേപ്രഭരാകുന്ന കാഴ്ച്ച

സൗദി അറേബ്യയിലെ രാജകുമാരന്മാരിൽ ഒരാളാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ (സ്ലീപ്പിംഗ് പ്രിൻസ്) എന്നറിയപ്പെടുന്ന പ്രിൻസ് അൽവാലിദ് ബിൻ ഖാലിദ് 14 വർഷമായി കോമയിലാണ്.

2005ഇലാണ് അദ്ദേഹത്തിന് ലണ്ടനിൽ വെച്ചു അപകടം നടക്കുന്നത് ലണ്ടനിലെ സൈനിക കോളേജിൽ ഗവേഷണത്തിന് പഠിക്കുമ്പോൾ ആണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്,അതിന്റെ ഫലമായി അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിക്കുക ഉണ്ടായി, ലണ്ടനിലെ ചികിത്സക്ക് ശേഷം റിയാദിലേക്കു കൊണ്ട് വന്നു അവിടെ പ്രത്യേക ആശുപത്രിയിൽ അത്യാധുനിക യന്ത്ര സജ്ജീകരങ്ങളോടെ കിടത്തുക ഉണ്ടായി

2015 ൽ, ഉപകരണങ്ങൾ വിച്ഛേദിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു, എന്നാൽ ഒരു അത്ഭുതം സംഭവിക്കുകയും ഉണരുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ പിതാവ് ഖാലിദ് ബിൻ തലാൽ അത് ചെയ്യാൻ വിസമ്മതിച്ചു.ഒരു ദശകത്തിലേറെയായി തന്റെ പ്രാണനെ രക്ഷിച്ച അല്ലാഹുവിന് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ

എന്നാൽ ഈ അടുത്ത് പുറത്ത് വന്ന ഒരു വീഡിയോയിൽ അദ്ദേഹം തല ചലിപ്പിക്കുന്നതായി കാണപ്പെടുന്നു, അത് കുടുംബങ്ങങ്ങളെയും അദ്ദേഹത്തെ ചികിൽസിക്കുന്നവരെയും സംതോഷത്തിലും അത്ഭുതത്തിലും ആഴ്ത്തി, അദ്ദേഹത്തിന്റെ കസിൻ ആയ റിമ ബിൻത് തലാൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ആണ് രാജ കുമാരൻ തല ചലിപ്പിക്കുന്നതായി കാണപ്പെടുന്നത്.

അല്ലാഹു ജീവിതമാണ് ഖൈർ എങ്കിൽ അത് നൽകട്ടെ അല്ല മരണമാണ് ഖൈർ എങ്കിൽ അതും.

LEAVE A REPLY

Please enter your comment!
Please enter your name here