സലാഹുദ്ധീന്റെ സഹോദരിമാരുടെ കേരളത്തെ കരയിപ്പിച്ച ശബ്ദ സന്ദേശം

0
554

സ്വന്തം സഹോദരിമാരുടെ മുന്നിൽ വെച്ചാണ് സലാഹുദ്ധീൻ കൊല്ലപ്പെടുന്നത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ സലാഹുദീന്റെ കാറിൽ ബൈക്ക് ഇടിപ്പിച്ചു അപകടത്തിൽ പെട്ടതാണ് എന്ന് വരുത്തി കാറിൽ നിന്നും പുറത്തിറക്കി പിന്നിൽ നിന്ന് വെട്ടുകയാണ് ആക്രമിസംഘം ചെയ്തത് തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് രണ്ട് മണിയോട് കൂടി നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായാണ് മയ്യിത്ത് സ്വാദേശമായ കണ്ണവത്തേക്ക് കൊണ്ട് വന്നത്

വൈകിട്ട് 4:15 ഓടെ മുനവ്വിറുൽ ഇസ്‌ലാം പള്ളി മദ്രസ്സ പരിസരത്തു പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തു പൊതു ദർശനത്തിനു വെച്ച മയ്യത്തിൽ ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ട ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്,മരണ സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരിമാരുടെ വാക്കുകൾ മലയാളി മനസ്സാക്ഷിയെ കരയിപ്പിക്കുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here