സായിദ് സലാഹുദ്ധീൻ കൊലപാതകത്തിൽ പുറത്ത് വരുന്നത് വളരെ വലിയ ഗൂഢാലോചന

0
132

കണ്ണവത്ത് കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സായിദ് സലാഹുദ്ധീൻ വധക്കേസിൽ മൂന്നു ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കണ്ണൂർ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വോദേശികളായ അമൽരാജ് എന്ന അപ്പു ,പികെ ബിബിൻ, എം ആഷിക് ലാൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.

23ഉം 25ഉം വയസ് പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ. സ്വൊന്തം സഹോദരിമാരുടെ മുന്നിൽ ഇട്ടാണ് സലാഹുദീനെ ഇവർ വെട്ടി കൊലപ്പെടുത്തിയത്, ആർ എസ് എസ് പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിൽ പ്രതിപട്ടികയിൽ ഉള്ള വ്യക്തിയാണ് സലാഹുദ്ധീൻ. എന്നാൽ അത് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ആർ എസ് എസ് മനഃപൂർവം പ്രതിപട്ടികയിൽ ചേർത്തത് ആണെന്നും ശ്യാമപ്രസാദിന്റെ വധിക്കുന്ന സമയത്ത് സലാഹുദ്ധീൻ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്നു എന്നും റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

സ്ഥലത്തെ പ്രാദേശിക നേതാവായ സലാഹുദ്ധീനോടുള്ള വ്യക്തി വിരോധമാണ് തീർക്കാനാണ് ശ്യാമ പ്രസാദ് വധക്കേസിൽ സലാഹുദീനെ പ്രതി പട്ടികയിൽ ചേർത്തതെന്നും പറയപ്പെടുന്നു. വൻ ഗൂഢാലോചന തന്നെ ഈ കൊലപാതകത്തിന് പിന്നിൽ ഉണ്ട് എന്നാണ് സൂചന. കണ്ണൂരിനെ വീണ്ടും ചോരക്കളം ആക്കാനുള്ള ഈ ഗൂഢാലോചനയുടെ ഇരയാണ് സലാഹുദ്ധീൻ. സലാഹുദീനെ വധിക്കും എന്നതിന്റെ സൂചനകൾ കൊലപാതകത്തിന് മുൻപ് തന്നെ ആർഎസ്എസ് നൽകിയിരുന്നു. എന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാതെ പോലീസ് നിഷ്‌ക്രിയത്വം പാലിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളാണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്.

മൂവരും നേരിട്ട് പങ്കെടുത്തു എന്നാണ് പോലീസ് പറയുന്നതും. എസ്ഡിപിഐ പ്രവർത്തകനായിരുന്ന കണ്ണവം സ്വോദേശി അയൂബിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അമൽ രാജ് എന്ന അപ്പു പ്രതി ആയിരുന്നു.പുലർച്ചയോടെയാണ് മൂന്ന് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ ആവുന്നത്. പോലീസ് ഇവരെ ഇപ്പോൾ ചോദ്യം ചെയ്ത കൊണ്ടിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here