ഇനിയൊരു റംസിമാരും നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

0
74

മലയാളികളുടെ മനസ്സ് വേദനിപ്പിച്ച ഇതുപോലൊരു സംഭവം ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല, കൊല്ലം ജില്ലയിലെ കൊട്ടിയത് ആത്മഹത്യ ചെയ്ത റംസി മലയാളികളുടെ വേദനയായി മാറി കഴിഞ്ഞത് ആ സഹോദരിയുടെ പുഞ്ചിരിക്കുന്ന മുഖവും താൻ ചതിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ താൻ ഈ ലോകത്ത് ഏറ്റവും കൂടതൽ ആരെയാണോ ഇഷ്ടപ്പെട്ടത് ആ മനുഷ്യൻ തന്നിലേക്ക് മടങ്ങി വരാൻ വേദനയോടെ അവൾ പറയുന്ന വാക്കുകളുമാണ്,

പാവപ്പെട്ട ഒരു പെണ്ണിന് ഒരുപാട് മോഹന വാഗ്ദാനം നൽകി അവളുടെ വിലപ്പെട്ടതെല്ലാം കവർന്നെടുത്തു അവളെ മരണത്തിനു പ്രേരിപ്പിച്ച നരഥമൻമാർക്ക് രാജ്യം നൽകുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കണം

ഇനിയൊരു റംസിയും നമ്മുടെ വീടുകളിൽ ഉണ്ടാകാതിരിക്കട്ടെ,നമ്മുടെ മകളുടെ സ്ഥാനത്ത് റംസിയുടെ മുഖം നാം ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ മതിയാകും അതിന്റെ വേദന എത്രമാത്രം വലുതാണ് എന്ന്

ഇസ്‌ലാമിന് ഒരു നിയമം ഉണ്ട്, ആ നിയമങ്ങൾ ആധുനിക യുഗത്തിന് പഴഞ്ചൻ എന്ന് തോന്നുമെങ്കിലും മാനവ രാശിയുടെ നന്മക്ക് വേണ്ടി മാത്രമാണ്,ഇസ്‌ലാം പെണ്ണിന് നൽകുന്നത് പവിത്രമായ സ്ഥാനമാണ്, പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണ് എന്നും പെണ്മക്കളെ നന്നായി വളർത്തി അവരെ അനുയോജ്യമായ പുരുഷന്മാരെ കണ്ടെത്തി നിക്കാഹ് കഴിപ്പിച്ചു അയക്കുന്ന മാതാപിതാക്കൾക്ക് സ്വർഗം ഉണ്ടന്നു പഠിപ്പിച്ച മതമാണ് ഇസ്‌ലാം,

ഇന്ന് നമ്മുടെ മക്കൾക്ക് ദീനിയായ വിദ്യാഭ്യാസം നൽകുവാൻ നാം മടിക്കുന്നു ഇസ്ലാമിക വസ്ത്ര ധാരണം നമ്മുടെ മക്കള പഠിപ്പിക്കുന്നില്ല പാശ്ചാത്യ സംസ്കാരം ഇന്ന് ഏറ്റവും കൂടതൽ ഉള്ളത് മുസ്ലിം ഉമ്മത്തിലാണ് എന്നതാണ് ഏറ്റവും ഖേതകരമായ സംഭവം

ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിൽ നിന്നും വ്യതി ചലിക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ റംസിമാരും ഹാരിസുമാരും വര്ധിക്കുന്നു അല്ലാഹുവിനെ ഭയക്കുന്ന ദീനിബോധമുള്ള ഒരു മക്കളും തെറ്റിലേക്ക്‌ പോകില്ല എന്ന് ഉറപ്പിച്ചു പറയുവാൻ നമുക്ക് കഴിയും

പുതിയ ഒരു റംസി വരുന്നതു വരെ സോഷ്യൽ മീഡിയയിൽ റംസീനക്ക് വേണ്ടിയുള്ള നീതിക്ക് വേണ്ടിയുള്ള പോസ്റ്റുകളും ഹാഷ് ടാഗുകളും യദേഷ്ടം നിറയും, എന്നാൽ പ്രിയപ്പെട്ട മോൾ നഷ്ടമായ ആ മാതാപിതാക്കളുടെ സങ്കടം മരണം വരെ അവരെ അലട്ടി കൊണ്ടിരിക്കും,

പ്രണയം നടിച്ചു ശരീരം മോഹിക്കുന്ന ആണിനോട് ഞാൻ അല്ലാഹുവിനെ ഭയക്കുന്ന പെണ്ണാണ് എന്റെ ഉപ്പ കൈ പിടിച്ചു കൊടുക്കുന്ന പുരുഷന് അല്ലാതെ എന്റെ ശരീരം ഞാൻ അടിയറവു വെക്കില്ലന്ന് പറയാൻ കഴിവുള്ള പെൺ മക്കളായി നമ്മുടെ മക്കൾ മാറണം,

അതിനു കുഞ്ഞുന്നാളിലേ ദീനിയായ വിദ്യഭ്യാസം നൽകണം, ഇസ്ലാമിക വസ്ത്ര ധാരണവും
അല്ലാഹു നമ്മുടെ മക്കള സ്വാലിഹായ മക്കളാക്കി ദുനിയാവിലും ആഖിറത്തിലും ഉപകാര പ്രദമാകുന്ന മക്കളാക്കി അല്ലാഹു മാറ്റട്ടെ..ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here