അവതാരകന്റെ ചോദ്യത്തിന് ജിഎസ് പ്രദീപിന്റെ മാസ്സ് മറുപടി

0
75

അറിവിന്റെ ഗോപുരം എന്ന് തന്നെ ജിസ് പ്രദീപിനെ വിഷേപ്പിക്കാം അറിവുകൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച വേറെ ഒരാൾ ഇല്ല എന്ന് തന്നെ നമുക്ക് പറയുവാൻ കഴിയും
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരുന്ന ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ അശ്വമേധം എന്ന പരിപാടി.
റിവേഴ്‌സ് ക്വിസ്സിലൂടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ വിജ്ഞാനത്തിന്റെ പുതിയൊരു ലോകം അദ്ദേഹം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നുവെച്ചു. 2001 ജൂണ്‍ 21ന് ആയിരുന്ന അശ്വമേധം പരിപാടി ആദ്യമായി ടിവിയിൽ അവതരിപ്പിക്കപ്പെട്ടത്.

അത്ഭുതത്തോടെയാണ് നമ്മളിൽ പലരും അദ്ദേഹത്തിനെ നോക്കി കണ്ടിട്ടുള്ളത് ഏതൊരു കാര്യത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവിന്‌ മുൻപിൽ വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല.

അദ്ദേഹം വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ ഇല്ല,പുസ്തകങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരും ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ..

അവതാരകൻ അദ്ദേഹത്തിനോട് ചോദിച്ചത് ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ബുക്കു എന്നായിരുന്നു അതിനു അദ്ദേഹം പറഞ്ഞ മറുപടി ആയിരുന്നു മലയാളികളെ അത്ഭുതപ്പെടുത്തിയത്

ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് അതിൽ ഒന്ന് പോലും എനിക്ക് അപ്രിയമായത് ഇല്ല എന്ന് തന്നെ പറയാം കുഞ്ഞുന്നാൾ മുതൽ വായിച്ചു തുടങ്ങിയ പുസ്തകം മുതൽ ഇപ്പോൾ ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിൽ പോലും എനിക്ക് അപ്രിയമായ ഒന്ന് പോലും ഇല്ല എന്ന് തന്നെ പറയാം

ഒരു പുസ്തകം എന്നോട് നിങ്ങൾ ചോദിച്ചാൽ ഞാൻ രണ്ട് പുസ്തകങ്ങൾ ആവശ്യപ്പെടാൻ നിങ്ങളോട് പറയും അതിൽ ആദ്യത്തെ പുസ്തകം വിശുദ്ധ ഖുർആൻ ആണ് ഇതിൽ നിങ്ങൾ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല ചോദ്യം വ്യക്തിപരമാണ് ഉത്തരവും വ്യക്തിപരമാണ് ലോകത്തിലെ പാരിസ്ഥിതീക പ്രവർത്തങ്ങളും ഗവേഷണങ്ങളും നടക്കുന്ന 19ആം നൂറ്റാണ്ടിലാണ് എന്നാൽ അതിനും നൂറ്റാണ്ടുകൾക്കു മുൻപിൽ എഴുതിയിരിക്കുന്ന പുസ്തകത്തിൽ പറയുന്നു ഭൂമി ഉരുണ്ട് പോകാതിരിക്കാൻ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ആണികളാണ് പാർവ്വതങ്ങൾ

പറയുന്നതു പ്രവർത്തിക്കൂ പ്രവർത്തിക്കുന്നത് പറയു എന്ന് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നവരെ മുന്നിൽ നിർത്തി കൊണ്ട് പറയട്ടെ നൂറ്റാണ്ടുകൾക് മുന്നേ ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു സ്വർഗ്ഗത്തിലേക്കുള്ള നിശാ പ്രയാണ യാത്രയിൽ ചിലരുടെ ചുണ്ട് അഗ്നി കത്രികകളാൽ അറിഞ്ഞിരിക്കുന്നത് കണ്ട് ജിബ്‌രീൽ മാലാഖായോട് പ്രവാചകൻ അത് എന്താണ് എന്ന് ചോദിച്ചപ്പോൾ ജിബ്‌രീലിന്റെ മറുപടി ഇവർ പറയുന്നോതൊന്നും പ്രവർത്തിക്കാത്തവരാണ് പണ്ഡിതന്മാർ ആണെങ്കിലും പറയുന്നതൊന്നും പ്രവർത്തിക്കാത്തവർ ആണവർ എന്നാണ്

ഉജ്വലമായ സാമൂഹിക ദർശനങ്ങൾ ഉള്ള
പാരിസ്ഥിതിക ദർശനങ്ങൾ ഉള്ള മാനവിക വീക്ഷണങ്ങൾ ഉള്ള പുസ്തകം എന്ന നിലയിൽ എന്റെ ഏറ്റവും ഇഷ്ടമായ പുസ്തകം അത് വിശുദ്ധ ഖുർആൻ ആണ്

എത്ര മനോഹരമായ വാക്കുകൾ, വിശുദ്ധ ഖുർആൻ വായിച്ചു മനസ്സിലാക്കിയവർക്ക് അറിയും ഈ പുസ്തകം വെറുമൊരു പുസ്തകമല്ല, മനുഷ്യനാൽ നിർമ്മിതമല്ല എന്ന സത്യം, വിമർശിക്കുന്നവരോടു ഒന്ന് മാത്രം പറയട്ടെ വിമർശിക്കാൻ വേണ്ടിയെങ്കിലും ഈ പുസ്തകം നിങ്ങൾ വായിക്കണം എന്നാൽ ഉറപ്പിച്ചു പറയുന്നു അവസാനത്തെ വരികൾ വായിച്ചു തീരുമ്പോഴേക്കും സത്യം നിങ്ങൾ തിരിച്ചറിഞ്ഞിരിക്കും

അല്ലാഹു ഖുർആനിനെ അറിയുവാനും അതിലൂടെ ജീവിതം മുന്നോട്ടു നയിക്കുവാനുമുള്ള മഹാഭാഗ്യം നാം ഓരോരുത്തർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here