റോഹിൻഗ്യൻ മുസ്ലീങ്ങൾക്ക് എതിരെ നടത്തിയ വംശഹത്യ തുറന്നു പറഞ്ഞു പട്ടാളക്കാർ

0
238

വംശഹത്യയുടെ ക്രൂര മുഖങ്ങൾ ആയിരുന്നു മ്യാൻമറിൽ 2017 ൽ റോഹിൻഗ്യൻ മുസ്ലിങ്ങൾക്കെതിരെ നടന്നത്. മതം,വർഗം, സാംസ്കാരിക പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ജനവിഭാഗങ്ങളെ കൂട്ടത്തോടെ തുടച്ചുനീക്കാൻ തീരുമാനിയ്ക്കുക, ആസൂത്രിതമായതും സൈനിക സഹായത്തോടെയും അവരെ നിരന്തരമായി വേട്ടയാടുക, ആക്രമിച്ചു കൊലപ്പെടുത്തുക,

മുസ്‌ലീങ്ങളെ നാട്ടിൽ നിന്നോടിക്കുക.. മ്യംനറിന്റെ റോഹിങ്ക്യക്കെതിരായ നീണ്ട കാമ്പയിനിന്റെ ഭാഗമായിരുന്നു ഇതും. വെറും ആഴ്ചകൾക്കുള്ളിൽ ഏഴ് ലക്ഷത്തിലധികം മനുഷ്യരെയാണ് സ്വന്തം നാട്ടിൽ നിന്ന് തൂത്തെറിഞ്ഞത്. മുതിർന്നവരുടെ തല അറക്കുകയും യുവതികളെ അവരുടെ ശിരോവസ്ത്രം കോണ്ട് കണ്ണുകെട്ടി ബലാസംഘം ചെയ്യുക, ഇങ്ങനെ നീണ്ടുപോകുന്നു മ്യാൻമർ റോഹിങ്ക്യൻ വംശഹത്യയുടെ ചോരപ്പാടുകൾ.. മനുഷ്യ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു സംഭവമായിരുന്നു 2017 ലേത്.

ഇപ്പോഴിതാ തെളിവുകളടക്കം റോഹിങ്ക്യൻ വംശ്യഹതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നു. മ്യാൻമറിലെ രണ്ടു പട്ടാളക്കാരണ്‌ അവരുടെ ക്രൂര കൃത്യങ്ങൾ ഏകസ്വരത്തിൽ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here