വിദ്വേഷം നിറഞ്ഞ പോസ്റ്റിട്ട സംഘണിക്ക് കിട്ടിയത് എട്ടിന്റെ പണി

  0
  424

  വിദേശ രാജ്യങ്ങളിൽ പോയി വിദ്വെഷം വിളമ്പി പണി വാങ്ങിക്കുന്ന മിത്രങ്ങളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. അത്തരത്തിലുള്ള മിത്രങ്ങളുടെ നിരയിലേക്കിതാ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയും. ഇന്ത്യൻ വംശജയായ യുവതിയുടെ അധിക്ഷെപത്തിൽ നടപടിയെടുത്തിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ എൻ ഡി ടി ഡാറ്റ.

  ദളിതരെയും ക്രിസ്ത്യാനികളെയും അവഹേളിക്കുന്ന തരത്തിൽ ആണ് രസ്മി ആഗോജിയ എന്ന യുവതി വിദ്വെഷ പരാമർശം നടത്തിയത്. ഇവരുടെ വിദ്വെഷ പരാമർശങ്ങൾ നിരവധി ആളുകൾ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് യുവതിക്കെതിരെ നടപടി കൈക്കൊള്ളും എന്ന് കമ്പനി അധികൃതർ തങ്ങളുടെ ഔദ്യോഹിക ട്വിറ്റർ അകൗണ്ടിൽ കൂടി അറിയിച്ചിരിക്കുന്നത്.

  ഒരിക്കൽ തൂപ്പു കാരായും തോട്ടിപ്പണിക്കാരായും ജോലി ചെയ്ത് മതം മാറിയ ക്രിസ്ത്യാനികൾ ആണ് നമ്മുടെ ഹിന്ദു രാഷ്ട്രത്തിൽ വന്ന് അസംബന്ധം പറയുന്നത് എന്നായിരുന്നു ഇവർ നടത്തിയ പരാമർശം. നിങ്ങൾ വൈകാതെ തന്നെ ക്രിസ്ത്യാനികളായി മതം മാറുന്നതിന് മുൻപുള്ള അവസ്ഥയിൽ എത്തും. മതം മാറുന്നതിന് മുൻപ് നിങ്ങൾ ചെയ്തിരുന്നത് പോലെ തൂപ്പ്കാരയും ഞങ്ങളുടെ ടോയ്‍ലെറ്റുകൾ വൃത്തി ആക്കുന്നവരായും നിങ്ങൾ മാറുവാൻ ഇനി അധിക കാലം വേണ്ടി വരില്ല. വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ചെയ്തിരുന്ന അതേ പണി തന്നെ വീണ്ടും ചെയ്യേണ്ടി വരും എന്നായിരുന്നു രസ്മി പോസ്റ്റിട്ടത്.

  ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ നിരവധി ആളുകളാണ് ഇവർക്കെതിരെ നിലപാടെടുത്ത് രംഗത്ത് വന്നത്. ട്വിറ്ററിലടക്കം വൻ പ്രതിക്ഷേധം ഇവരുടെ പരാമർശങ്ങൾക്ക് എതിരെ നടന്നു. ഈ സംഘിണി വിളമ്പിയ വിദ്വെഷ പോസ്റ്റിന്റെ ഫേസ്ബുക് സ്ക്രീൻഷോട്ട് വളരെ വ്യപാകമായി ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ടു. ഇവരുടെ വിദ്വെഷ പോസ്റ്റിനെതിരെ രംഗത്ത് വന്നവരിൽ പല പ്രമുഖരും ഉണ്ട്. മുൻ അമേരിക്കൻ പ്രസിടന്റ്റ് ബാരാക് ഒബാമ വരെ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന അഭിഷേക് ഹരിഹരൻ അടക്കമുള്ളവർ ഇവരുടെ പോസ്റ്റ് ഷെയർ ചെയ്യുകയും നടപടി എടുക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു

  LEAVE A REPLY

  Please enter your comment!
  Please enter your name here