കർഷക ജനദ്രോഹ നടപടികൾക്ക് എതിരെ ഗുജറാത്തിൽ വൻ പ്രതിഷേധം

  0
  278

  വികസനം എന്ന പേരും പറഞ്ഞു ഗുജറാത്തിൽ ബിജെപി ഭരണകൂടം കാട്ടി കൂട്ടുന്നത് മഹാ ന്യായീകരണമില്ലാത്ത ചെയ്തികൾ . പതിനായിരക്കണക്കിന് കർഷകരുടെ കൃഷിയിടം പിടിച്ചെടുത്താണ് ഇവിടെ സംഘപരിവാർ ഭരണകൂടം ഫാക്ടറികളും ടൂറിസ്റ്റ് സ്പോട്ടുകളും സ്ഥാപിക്കുന്നത്. സ്വന്തം കൃഷിയിടത്തിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇവിടുത്തെ കർഷകർക്ക് .

  സ്വൊന്തം കൃഷിഭൂമിയിലേക്ക് ഇറങ്ങിയാൽ ബലം പ്രയോഗിച്ച് അതിക്രമിച്ച് കയറിയതിന് കേസ് എടുക്കും പോലീസ്. സർദാർ സരോവർ നർമദ നിഗ൦ ലിമിറ്റഡ് എന്ന കമ്പനിയുടെ ബോർഡുകളാണ് ഇപ്പോൾ കൃഷി ഭൂമിയിൽ. ഇവിടെ കൃഷി ഇറക്കുവാൻ തയ്യാറായാൽ വൻ തുക പിഴ ഈടാക്കുമെന്നാണ് പോലീസിന്റെ ഭീഷണി എന്ന് ആദിവാസി വിഭാഗത്തിൽ പെടുന്ന കർഷകർ പറയുന്നു. ഗുജറാത്തിലെ നവഗാമിയാ, കോടിയ എന്നീ ഗ്രാമങ്ങളിലെ കർഷകരാണ് സർക്കാർ നയം മൂലം സ്വൊന്തം ഭൂമിയിൽ കൃഷി ഇറക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്.

  സർദാർ സരോവർ നർമദ നിഗ൦ലിമിറ്റഡ് സർക്കാർ അധീനതയിൽ ഉള്ള കമ്പനിയാണ്. ഇവർ തങ്ങളുടെ കൃഷി ഭൂമി അവകാശപെടുത്തി എന്നാണ് കർഷകരുടെ ആരോപണം.തദ്‌വി എന്ന ആദിവാസി വിഭാഗത്തിൽ പെടുന്ന കർഷകർക്ക് സ്വാധീനം ഉള്ള പ്രദേശമാണ് ഇവിടം. സർക്കാരിന്റെ നടപടികൾ മൂലം തങ്ങളുടെ എല്ലാം ഭൂമി നഷ്ടപ്പെട്ടു എന്നാണ് ഇവർ വിലപിക്കുന്നത്.സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശം ആണിത്. ടൂറിസത്തിന്റെ പേര് പറഞ്ഞാണ് ഇവിടെ കർഷകരുടെ ഭൂമി സർക്കാർ അധീനതയിൽ ഉള്ള കമ്പനി കയ്യേറിയിരിക്കുന്നത്. സ്രേഷ്ട ഭാരത് ഭവൻ, ജെങ്കിൾ സഫാരി,ടെന്റ് സിറ്റി, സർവാണി എക്കോ ടൂറിസം,ഏകതാ മാൾ തുടങ്ങിയ പദ്ധതികൾക്കാണ് ഈ ഭൂമി ഏറ്റെടുത്തിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. എന്നാൽ തങ്ങൾക്ക് ഇതിനെ കുറിച്ച് ഒരു അറിയിപ്പ് പോലും ലഭിച്ചിട്ടില്ലെന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒന്നുമില്ലാതെ കുടിയിറങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ തങ്ങൾ എന്നുമാണ് ഇവിടുത്തെ ഗ്രാമ വാസികൾ പറയുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here