യൂറോപ്പിൽ ഖുർആൻ കത്തിച്ചവരെ കൊണ്ട് ഖുർആൻ കൊടുപ്പിക്കുന്ന കാലം വിദൂരമല്ല

0
157

ഇസ്ലാമോഫോബിയ ലോകത്ത് വളർന്നു കൊണ്ടിരിക്കുമ്പോൾ തന്നയാണ് ഈ മതത്തിലേക്ക് ആളുകൾ കൂട്ടത്തോടെ കടന്ന് വരുന്നതും രാജ്യങ്ങളും അവിടത്തെ ഭരണകൂടങ്ങളും മാധ്യമങ്ങളും ഇസ്ലാമോഫോബിയ വളർത്തി വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ യൂറോപ്പിലും ആഫ്രിക്കയിലും ആയിരങ്ങൾ ഈ മതത്തിന്റെ ഭാഗമാകുന്നു

സ്വീഡനിൽ ഒരു കൂട്ടം വലതുപക്ഷ തീവ്രവാദികൾ ലോക മുസ്ലീങ്ങൽ ആദരവോടെ കാണുന്ന വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കിയിരുന്നു അതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം വലിയ രീതിയിൽ ഉള്ള നാശ നഷ്ടങ്ങൾ ആണ് വരുത്തിയത്

എന്നാൽ അതേ യൂറോപ്പിന്റെ തെരുവുകളിൽ വിശുദ്ധ ഖുർആൻ ഉയർത്തിപ്പിടിച്ചു ദീനിദഅവതു നടത്തുന്ന സഹോദരി സഹോദരങ്ങൾ

അവരുടെ വാക്കുകളിൽ നിന്നും വിശുദ്ധ ഖുർആനിനെ അറിയുകയും അവർ നൽകിയ വിശുദ്ദ ഖുർആൻ വായിച്ചു പരിശുദ്ധ ഇസ്ലാമിലേക്ക് കടന്ന് വരികയും ചെയ്യുന്നവർ

ലണ്ടനിൽ ക്രിസ്ത്യൻ boady ബിൽഡർ ഇസ്‌ലാം സ്വീകരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടത് അതെ ഇന്ന് വിശുദ്ധ ഖുർആൻ കത്തിക്കുന്നവർ നാളെ ഖുർആൻ കയ്യിൽ പിടിച്ചു ഈ മതത്തിലേക്ക് കടന്ന് വരും, പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ തലയെടുക്കാൻ ഊരി പിടിച്ച വാളുമായി വന്ന ഖത്താബിന്റെ മകൻ ഉമറിനെ വിശുദ്ധ ഇസ്‌ലാം സ്വീകരിക്കാനും ലോകം കണ്ട ഭരണാധികാരിയായി പരിവർത്തനം ചെയ്തതും ഈ മതത്തിന്റെ മാത്രം മഹത്വമാണ്, ഇൻഷാ അല്ലാഹ് കാലം വിദൂരമല്ല ഖുർആൻ കത്തിച്ചവർ അതേ ഖുർആനിലൂടെ ഇസ്ലാമിലേക്ക് കടന്നു വരുന്ന കാഴ്ച്ച വിദൂരമല്ല

സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.അല്ലാഹു വിശുദ്ധ ഖുറാനിലോടെ പറഞ്ഞ വാക്കുകൾ ഇന്ന് പുലർന്നു കൊണ്ടിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here