സലാഹുദ്ധീൻ വധം,സഹോദരിമാരുടെ മൊഴി പുറത്ത്

0
221

കഴിഞ്ഞ ദിവസം കണ്ണൂർ കണ്ണവത്ത് കൊല ചെയ്യപ്പെട്ട എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദീൻ വധക്കേസിൽ ദൃത് സാക്ഷികളായ സഹോദരിമാരുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. എത്രത്തോളം ക്രൂരമായിട്ടാണ് സലാഹുദീനെ വധിച്ചതെന്ന് ഈ മൊഴിയിൽ നിന്നും വ്യക്തമാണ്. കയ്യും കാലും അനക്കാൻ കഴിയാത്ത വിധം നിലത്ത് പിടിച്ച് കടത്തിയതിന് ശേഷം ക്രൂരമായി വെട്ടുകയായിരുന്നു എന്നാണ് സംഭവം നേരിൽ കണ്ട സഹോദരിമാർ മൊഴി നൽകിയിരിക്കുന്നത്.എഎസ്പി രീഷ്മ രമേശൻ ഫോണിൽ കൂടി നടത്തിയ മൊഴിയെടുപ്പിലാണ് സഹോദരിമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. സഹോദരിമാരുമായി യാത്ര ചെയ്യുകയായിരുന്ന സലാഹുദീന്റെ കാറിന് പിന്നിൽ ചൂണ്ട വളവിൽ വച്ച് ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കാർ നിർത്തി വെളിയിൽ ഇറങ്ങിയപ്പോൾ ഒരാൾ നിലത്ത് വീണ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇയാളെ എഴുന്നേൽപ്പിച്ച് സമീപത്തുള്ള വീടിന്റെ മതിലിൽ ഇരുത്തി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ തകരാർ തോന്നിയതോടെ അപകടം മണത്ത സലാഹുദ്ധീൻ വേഗം സഹോദരിമാരുമായി കാറിൽ കയറി.

ആ സമയത്ത് രണ്ട് പേര് സമീപത്തെ പറമ്പിൽ നിന്നും ഓടിയെത്തി. കണ്ണവം ഭാഗത്ത് നിന്ന് ഒരു കാറിലും അക്രമികൾ എത്തി ചേർന്നു. ഇത് കണ്ടതോടെ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ച സലാഹുദീനെ കാറിൽ നിന്നും ഇവർ വലിച്ച് നിലത്തിടുക ആയിരുന്നു. തുടർന്ന് സലാഹുദ്ധീന് അനങ്ങാൻ കഴിയാത്ത വിധം കൈകാലുകൾ ചേർത്ത് പിടിച്ച ശേഷം അക്രമികൾ അദ്ദേഹത്തെ തലങ്ങും വിലങ്ങും വെട്ടുക ആയിരുന്നു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള കെട്ടിട നിർമാണ തൊഴിലാളികൾ പ്രദേശ വാസികൾ തുടങ്ങി പത്തോളം ആളുകളെയും കണ്ണവം പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത വാച്ച് പ്രതികളിൽ ഒരാളുടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വെളിപ്പെടുത്തൽ. ആർ എസ് എസ് പ്രവർത്തകനായിരുന്നു ശ്യാമ പ്രസാദിനെ വധിച്ച കേസിൽ പ്രതി പട്ടികയിൽ ഉള്ള വ്യക്തിയാണ് സലാഹുദ്ധീൻ. അതിന് പ്രതികാരം ആയിരുന്നു ഈ കൊലപാതകം. എന്നാൽ ശ്യാമപ്രസാദ് വധിക്കപെടുന്ന സമയത്ത് സലാഹുദ്ധീൻ സ്ഥലത്ത് ഇല്ലായിരുന്നു എന്നും

LEAVE A REPLY

Please enter your comment!
Please enter your name here