ഡൽഹി കലാപം പോലീസിന്റെ വഴിവിട്ട അന്വേഷണത്തെ ചോദ്യം ചെയ്തു മുൻ ഐപിഎസ് ഉദ്യോഗസ്ഥർ

0
118

വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി യുഎപിഎ ചെയ്തു അറസ്റ്റു ചെയ്‌ത ഡൽഹി പോലീസ് നടപടിക്ക് എതിരെ വിരമിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥർ രംഗത്ത് സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ ഒന്നടങ്കം ലക്ഷ്യമിട്ടു ഡൽഹി പോലീസ് നടത്തുന്ന തെറ്റായ അന്വേഷണത്തെ ചോദ്യം ചെയ്താണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരിക്കുന്നത്

ഡൽഹി കലാപം സത്യ സന്ധമായി അന്വേഷിക്കുന്നതിനു പകരം ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേതഗതി നിയമത്തിനു എതിരെ രാജ്യവ്യാപകമായി ജനാധിപത്യ രീതിയിൽ സമാധാനപരമായി നടന്ന പ്രതിഷേധ സമരങ്ങളെ മുന്നിൽ നിന്നും നയിച്ചവരെ കള്ളകേസുകളിൽ കുടുക്കി അറസ്സ് ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ് വടക്കു കിഴക്കൻ കലാപവുമായി ബന്ധപ്പെട്ട അന്വേഷണം ചോദ്യം ചെയ്തു ഗുജറാത്ത്‌ പഞ്ചാബ് മുൻ ഡിജിപിയും മുംബൈ മുൻ പോലീസ് കമ്മീഷണരും റോമാണിയയിലെ ഇന്ത്യൻ അംബാസിഡരുമായ ജൂലിയോ റിബോറോ വിരമിച്ച മുതിർന്ന ഐപിഎസ് ഉദ്യോഗസ്തരും ഡൽഹി പോലീസ് കമ്മീഷണർ ശ്രീവാസ്തവക്കു കത്തയച്ചിരുന്നു

പൗരത്വ ഭേതഗതി നിയമത്തിനു എതിരെ സംസാരിച്ച നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്ക് എതിരെ മതിയായ യാതൊരു തെളിവുകളും ഇല്ലാതെ ഡൽഹി പോലീസ് നടത്തുന്ന അന്വേഷണം നീതിയുക്ത അന്വേഷണത്തിന്റെ സകല സീമകളും ലംഘിക്കുന്നതാണ് അതെ സമയം കലാപം ആസൂത്രണം ചെയ്തു നടപ്പിലാക്കിയവർ സ്വതെന്ത്രരായി നടക്കുകയും ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here