ബീഹാർ ബിജെപി നടത്തിയ സർവേ പോൾ പുറത്ത്

0
72

വരുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി തകർന്നടിയും. ബി ജെ പി തന്നെ നടത്തിയ രഹസ്യ സർവേയിലാണ് ബിജെപി – ജെഡിയു സഖ്യം തകർന്നടിയും എന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. നിലവിലെ അവസ്ഥയിൽ ഇരു മുന്നണികളും കൂടി കേവലം 87 സീറ്റുകളിലേക്ക് ഒതുങ്ങും എന്നാണ് ബി ജെ പി നടത്തിയ ആഭ്യന്തര സർവേ റിപ്പോർട്ട് പറയുന്നത്. നിതീഷ് കുമാറിനെതിരെ കനത്ത ജനരോക്ഷം സംസ്ഥാനത് നിലനിൽക്കുകയാണ്. മാത്രമല്ല ബിജെപി പ്രവർത്തകർക്കിടയിൽ നിതീഷ് കുമാർ സ്വീകാര്യനുമല്ല .

നിതീഷ് കുമാറിന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ കനത്ത അമർഷം ബി ജെ പി പ്രവർത്തകർക്കിടയിൽ ഉള്ളത് കാല് വാരാനും വോട്ടുകൾ കൂട്ടമായി മറിയാനും കാരണമാവും. 243 സീറ്റുകളാണ് ബീഹാർ നിയമസഭയിലേക്ക് ഉള്ളത്. ഇതിൽ നിലവിൽ എൻ ഡി എ ക്ക് 130 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ എൻ ഡി എ ഒരു സൈഡിലും മഹാ സഖ്യം മറ്റൊരു സൈഡിൽ ആയും നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് മഹാ സഖ്യത്തിന്റെ ഒപ്പം മത്സരിച്ച വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ ഇന്ത്യ തന്നെ കണ്ട ഒരു വലിയ രാഷ്ട്രീയ വഞ്ചനയിലൂടെ, തിരഞ്ഞെടുപ്പ് ജയിച്ച് കഴിഞ്ഞപ്പോൾ നിതീഷ് കുമാർ മഹാ സഖ്യം ഉപേക്ഷിച്ച് എൻ ഡി എ പിന്തുണയോടെ മുഖ്യമന്ത്രി ആവുകയായിരുന്നു.

ബിജെപി ജെഡിയൂ സഖ്യം മികവുറ്റ പ്രവർത്തനം നടത്തിയില്ലന്നും ജനങ്ങൾ പരാതിപ്പെടുന്നു. ബീഹാറിൽ മറ്റൊരു ഭീഷണിയും എൻഡിഎ മുന്നണി നേരിടുന്നുണ്ട് മറ്റൊന്നുമല്ല ന്യനപക്ഷ വോട്ട് ബാങ്കാണ്. 16 ശതമാനത്തോളം ഉള്ള ഇസ്ലാമിക വോട്ട് ബാങ്ക് തീർത്തും എൻഡിഎ ക്ക് എതിരാവും. നിലവിൽ ലാലു പ്രസാദ് യാദവിനാണ് ഇവിടെ ന്യുനപക്ഷ പിന്തുണ. കഴിഞ്ഞ തവണ നല്ലൊരു ശതമാനം ന്യുനപക്ഷ വോട്ട് നിതീഷ് കുമാറിന് ലഭിച്ചതാണ് പക്ഷെ എൻഡിഎയിലേക്ക് കൂറ് മാറിയതോടെ ഈ വോട്ടുകൾ കോൺഗ്രസ് ആർജെഡി സഖ്യത്തിലേക്ക് കൂട്ടമായി വന്നു ചേരും. ബാക്കി വരുന്ന 82 ശതമാനം ഹൈന്ദവ വോട്ടുകളിൽ ദളിത് വിഭാഗവും ബിജെപി ക്ക് എതിരാണ്. ദളിത് വോട്ടുകൾ കൂടി നഷ്ടമാവുന്നതോടെ കനത്ത പ്രതിസന്ധിയിലേക്കാവും എൻഡിഎ സഖ്യം എത്തിപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here