മഹാരാഷ്ട്രയിൽ റിബ്ബപ്ലിക് ടിവി ചാനലിന്റെ നെഞ്ചത്ത് ആണിയടിച്ചു ഉദ്ധവ് താക്കറെ

0
183

മഹാരാഷ്ട്രയിൽ റിപ്ലബ്ലിക് ടിവി നിരോധിക്കാൻ കേബിൾ ഓപറേറ്റര്മാര്ക്ക് നിർദേശം നൽകി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,പത്ര പ്രവർത്തനത്തിലെ ധാർമികതയുടെയും മാർഗ നിർദേശങ്ങളുടെയും ലംഘനമാണ് റിപ്ലബ്ലിക് ടിവി നടത്തുന്നത് എന്നത് ചൂണ്ടി കാട്ടിയാണ് സർക്കാരിന്റെ തീരുമാനം.അടുത്തിടെ നടന്ന പല സംഭവങ്ങളും ഇതിന് ഉദാഹരണമായി ചൂണ്ടി കാണിച്ചാണ് അപകീർത്തികരമായ വാർത്തകൾ കൊടുക്കുന്ന റിപ്ലബ്ലിക് ടിവിയെ നിരോധിക്കാൻ ഉദ്ധവ് കേബിൾ ഓപറേറ്റര്മാര്ക്ക് നിർദേശം നൽകിയത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കരക്കും ആഭ്യന്തര മന്ത്രിക്കും അടക്കം എതിരെ മാന്യതയില്ലാത്ത ഭാഷ ഉപയോഗിക്കുന്ന അർണാബ് ന്യൂസ് റൂമിൽ സമാന്തര കോടതി നടത്തുന്ന ആൾ ആണെന്ന് പറഞ്ഞാണ് ചാനലിന് വിലക്കേർപ്പെടുത്താൻ ശിവസേന സർക്കാർ മഹാരാഷ്ട്രയിലെ കേബിൾ ടി വി ഓപറേറ്റര്മാര്ക്ക് നിർദേശം നൽകിയത്. മഹാരാഷ്ട്രയിലെ കേബിൾ ഓപറേറ്റര്മാരായ ടെൻ, ഹാത്വെ, സെവൻസ്റ്റർ, സിറ്റി കേബിൾ, ജി ഡി പി എൽ, എന്നിവരോടാണ് റിപ്ലബ്ലിക് ടിവി യുടെ സംപ്രേക്ഷണം നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.അർണാബ് ഗോസ്വാമി അധ്യക്ഷനായ ചാനൽ എത്രയും പെട്ടന്ന് നിരോധിക്കണം എന്നാണ് ആവശ്യം.

ഏറെ നാളുകളായി മഹാരാഷ്ട്ര സർക്കാരും റിപ്ലബ്ലിക് ടിവിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായിട്ടാണ് ഈ നിരോധനം. പല തവണ സേന സർക്കാരിനെ വളരെ ക്രൂരമായ രീതിയിൽ ആക്രമിച്ച വ്യക്തിയാണ് അർണാബ്. മഹാരാഷ്ട്രയിൽ രണ്ട് ഹൈന്ദവ സന്യാസിമാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ അനാവശ്യമായി അതിൽ സോണിയ ഗാന്ധിയെ വലിച്ചിഴച്ച് വ്യക്തിപരമായി അധിക്ഷേപിച്ച സമയത് അര്ണാബിനെ അറസ്റ്റ് ചെയ്യാൻ സേന സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ പോയി അറസ്റ്റിന് സ്റ്റേ വാങ്ങിച്ച് അർണാബ് തത്കാലം രക്ഷപെടുകയായിരുന്നു.എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിദേയനാക്കി മഹാരാഷ്ട്ര സർക്കാർ അര്ണാബിന് വീണ്ടും പണി കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here