ഇസ്‌ലാം ക്യാൻസർ എന്ന് പറഞ്ഞ നാവിനെ കൊണ്ട് കലിമ ചൊല്ലിപ്പിച്ചു ഇസ്ലാമിൽ എത്തിച്ച അത്ഭുതം

0
15

രാവും പകലും എവിടയൊക്കെ ഉണ്ടോ അവിടയെല്ലാം ഇസ്‌ലാമിന്റെ പ്രകാശം പടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞത് ലോകത്തിന്റെ തിരു ദൂതർ മുഹമ്മദ്‌ നബി (സ)തങ്ങളാണ്, അല്ലാഹുവിന്റെ ദീനിനോട് ആരെല്ലാം കടുത്ത വിദ്വേഷം വെച്ചു പുലർത്തിയിട്ടുണ്ടോ അവരിൽ എല്ലാം അല്ലാഹു ഹിദായത്തിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് അത് ഇപ്പോൾ മാത്രമല്ല പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ കാലത്തും അങ്ങനെ തന്നെ ആയിരുന്നു അബുജഹൽ എന്ന ഇസ്‌ലാമിന്റെ ശത്രുവിന്റെ മകൻ ഇഖ്റിമത് ബിനു അബുജഹൽ എന്നവർ ഇസ്‌ലാം സ്വീകരിച്ചില്ലേ

പ്രവാചകന്റെ മുഖത്ത് നോക്കി നിങ്ങൾക്ക് നാശം എന്ന് വിളിച്ചു പറഞ്ഞ അബു ലഹബിന്റെ മോൻ ഉത്തബ്ത്ത് ബിനു അബുലഹബ് എന്നവർ ഇസ്‌ലാമിന്റെ തണലിലേക്ക് വന്നില്ലേ…

ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും അല്ലാഹുവിന്റെ അപരമായ അത്ഭുതം വേറെ ഏതു മതത്തിനു ഇത് അവകാശപ്പെടാൻ കഴിയും ആവിശ്വാസികൾക്ക് ഇഷ്ടമല്ലങ്കിൽ കൂടി അല്ലാഹു ദീനിന്റെ വെളിച്ചം ലോകത്ത് വ്യാപിപ്പിക്കുക തന്നെ ചെയ്യും

അത് ശത്രുക്കൾ പറഞ്ഞു പരത്തുന്നത് പോലെ വാൾ തല കൊണ്ടല്ല പ്രലോഭപ്പിചോ ഭീക്ഷണി പെടുത്തിയോ അല്ല, ഈ മതത്തിന്റെ ആദർശത്തിന്റെ വെളിച്ചത്തിൽ ആയിരങ്ങൾ ദിനംപ്രതി ലോകത്തിന്റെ നാനാഭാഗത്തും ഇസ്ലാമിലേക്ക് കടന്ന് വരുന്നുണ്ട്,

ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽ കർസേവകരിൽ പലരും പിൽകാലത് ഇസ്‌ലാം സ്വീകരിച്ചത് ആരെങ്കിലും നിർബന്ധിച്ചിട്ടാണോ

ഇസ്ലാം ലോകത്തിന്റെ ക്യാൻസറാണ് എന്നും ആ ക്യാൻസറിനെ വേരോടെ പിഴുതെറിയാൻ ഞാൻ മുന്നിൽ ഉണ്ടാകും എന്ന് പറഞ്ഞ ടച്ചു എംപിയും തീവ്ര വലതു പക്ഷ നേതാവുമായ ജോറം വാൻ ക്ലാവരെന്റെ അതേ നാവു കൊണ്ട് അല്ലാഹു കലിമ ചൊല്ലിപ്പിച്ചു ഇസ്ലാമിലേക്ക് കൊണ്ട് വന്നില്ലേ…

ഡെന്മാർക്കിലെ മുസ്ലിം പള്ളികളുടെ മിനാരങ്ങൾ ഇടിച്ചു നിരപ്പാക്കാൻ പാർലമെന്റിൽ നിയമം അവതരിപ്പിച്ച ജോറം വാൻ ക്ലാവറേൻ ഇപ്പോൾ ഇസ്‌ലാമിന്റെ ഏറ്റവും വലിയ വക്താവാണ്, ഈ അടുത്ത് അദ്ദേഹം പരിശുദ്ധ ഹറമിൽ വന്നു ഉംറ ചെയ്യുകയും ചെയ്തില്ലേ,,, ചിന്തിച്ചു നോക്കൂ മുഅമിനെ ഇതൊരു അത്ഭുതമല്ലേ അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞില്ലേ അവൻ ഇഷ്ടപ്പെടുന്നവർക്ക് അവൻ ഹിദായത്ത് നൽകു, ആ ഹിദായത്ത് ലഭിക്കിന്നവർ ചിലപ്പോൾ ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുക്കൾ ആയിരിക്കും

അത് കൊണ്ട് ഒന്നും നാം ഭയപ്പെടേണ്ട കാര്യമില്ല ലോകത്തെ നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ അടിമയായതിൽ, എത്രോയോക്കെ അപവാദ പ്രചാരണങ്ങൾ ശത്രുക്കൾ പാടി നടന്നാലും തൗഹീദിന്റെ മാത്രം ലോകത്തിന്റെ മുക്ക് മൂലയിലേക്ക് പടർന്നു പിടിക്കുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here