നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രലോഭനങ്ങളെ വീണ്ടും തള്ളി ഖത്തർ,

0
31

അമേരിക്കൻ പ്രലോഭനങ്ങളെ വീണ്ടും തള്ളി ഖത്തർ പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി യാതൊരു നയതന്ത്ര ബന്ധവും ഇല്ല രാജ്യം പോലും ഇല്ലാതെ ദുരിത സാഹചര്യത്തിൽ പലസ്തീൻ ജനത കഴിയുമ്പോൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരമല്ല നിലപാട് ആവർത്തിച്ചു വീണ്ടും ഖത്തർ

വിദേശകാര്യ സഹമന്ത്രി ലോൽവ റാഷിദ് അൽ ഖാതർ ആണ് ഖത്തറിന്റെ നിലപാട് വീണ്ടും പ്രഖ്യാപിച്ചത് ഖത്തറിന് എതിരെ യുഎഇയും സൗദിയും ഈജിപ്‌തും ബഹ്‌റൈനും ഏർപ്പെടുത്തിയ ഉപരോധം വൈകാതെ അവനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി ഇസ്രയേലുമായി നായതന്ത്ര ബന്ധം സ്ഥാപിക്കുന്നത് പലസ്തീൻ വിഷയത്തിൽ പരിഹാരമല്ല അധിനിവേശത്തിന്റെ കീഴിൽ രാജ്യം പോലും ഇല്ലാതെ ദുരിത സാഹചര്യത്തിൽ കഴിയുന്ന പാലസ്തീനികൾ ആണ് ഇവിടത്തെ കാതലായ വിഷയം മന്ത്രി ചൂണ്ടികാണിക്കുന്നു

ഇസ്രായലുമായി യുഎഇയും ബഹ്‌റൈനും കഴിഞ്ഞ ദിവസങ്ങളിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു എന്നാൽ പലസ്തീൻ പ്രശ്‌നത്തിൽ തങ്ങളുടെ ആർജവമുള്ള നിലപാട് വീണ്ടും വ്യക്തമാക്കി ഖത്തർ മുന്നോട്ടു വരുമ്പോൾ അറബ് രാഷ്ടങ്ങളെ മുഴുവൻ ഇസ്രയേലിന്റെ തൊഴുത്തിൽ കെട്ടാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകൾക്ക് കനത്ത തിരിച്ചടിയാണ് നേരെത്തെ സൗദി അറേബ്യയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു അറബ് രാഷ്ട്രങ്ങൾ മുന്നോട്ട് വെച്ച കരാർ അംഗീകരിച്ചാൽ മാത്രമേ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഉള്ളൂ എന്നായിരുന്നു സൗദി അറേബ്യയുടെ നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here