പപ്പടം തിന്നു കോവിഡ് മാറിയവർ ഉണ്ടോ രാജ്യത്ത് പാർലമെന്റിൽ ബിജെപിയെ പരിഹസിച്ചു ശിവസേന പപ്പടം കഴിക്കുന്നത് കോവിഡ് തടയുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അർജുൻ റാം മേഘവാലിന്റെ വാദത്തെ പരിഹസിച്ചായിരുന്നു ശിവസേന എംപിയുടെ വാക്കുകൾ
മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായത് സർക്കാരിന്റെ പ്രവർത്തന മികവാണെന്നും പപ്പടം തിന്നു രോഗം മാറിയവർ അല്ലെന്നും ശിവസേന എംപി സഞ്ജയ് രാവത്ത് പാർലമെന്റിൽ പറഞ്ഞു പത്തു ലക്ഷം കോവിഡ് ബാധിതർ ഉള്ള സംസ്ഥാനം ആയിരുന്നു മഹാരാഷ്ട്ര പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസയും ലഭിച്ചു ധാരാവി അടക്കമുള്ള ജനനിബിഡമായ ഇടങ്ങളിൽ കോവിഡ് വ്യാപനം തടയാൻ സർക്കാരിന് സാധിച്ചു ഇവർക്കാർക്കും ബിജെപി കേന്ദ്രമന്ത്രി പഠിപ്പിച്ച പോലെ പപ്പടം തിന്നല്ല രോഗം മാറിയത്
പപ്പടം കഴിക്കുന്നത് കോവിഡ് തടയുമെന്ന ബിജെപി കേന്ദ്രമന്ത്രി അർജുൻ റാം മേഖവാലിന്റെ വാദത്തെ പാർഹസിച്ചായിരുന്നു ശിവസേന എംപിയുടെ പരിഹാസം ഒരു പ്രത്യേക പപ്പടം കഴിക്കുന്നത് കോവിഡിന് എതിരായ ആന്റി ബോഡി ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു എന്നായിരുന്നു ബിജെപി കേന്ദ്ര മന്ത്രിയുടെ കണ്ടെത്തൽ എന്നാൽ പിന്നീട് ഇദ്ദേഹത്തിന് തന്നെ കോവിഡ് ബാധിച്ചത് രാജ്യത്ത് വളരെ വലിയ വാർത്തയായായിരുന്നു