മത സ്വാതന്ത്രം അടിച്ചമർത്തൽ ഇന്ത്യക്ക് എതിരെ വീണ്ടും അമേരിക്കൻ സെനറ്റർമാർ

0
96

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഈ മതേതര സങ്കൽപം പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. അത് ആകാശത്തുനിന്നു മാനത്തുനിന്നോ പൊട്ടി വീണതുമല്ല , അത് നമ്മുടെ ഇന്ത്യയുടെ, ഭാരതത്തിന്റെ സംസ്കാരമാണ്. അത് ഒരു ഏകദേശം അയ്യായിരം വർഷത്തെ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ തെന്നെ നമുക്ക് മനസിലാകും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന എല്ലാ മതവിഭാഗങ്ങളെയും എല്ലാ സംസ്കാരങ്ങളെയും എല്ലാ ജനങ്ങളെയും ഇരു കൈനീട്ടി സ്വീകരിച്ചിട്ടുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന്.

എന്നാൽ ഇന്നത്തെ നമ്മുടെ ഇന്ത്യയുടെ അവസ്ഥയെന്താണ്? ഫാസിസമാണ് വീട്ടുപടിക്കൽ ദിനവും എത്തിനോക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ഒരു മത വിഭാഗത്തോടും ഇന്നേവരെ നമ്മുടെ ഇന്ത്യ വിട്ടുപോകാൻ ഇന്ത്യ ഭരിച്ച ഒരു ഭരണാധികാരിയയും ഇക്കാലയളവിൽ പറഞ്ഞിട്ടില്ലായിരുന്നു. എന്എന്നാൽ സംഘപരിവാർ തലവനായ മോദിജി അത് ആവിശ്യപെടുകയുണ്ടായി. ഒന്നായി ഒഴുകുന്നവരെ എതിര്ദിശയിലേക്ക് നയിച്ച് ഇന്ധ്യയെ പൂർണ ഹിന്ദു രാഷ്ട്രമായി വളർത്തിയെടുക്കൻ സംഘ്പരിവാറുകാർ അഹോരാത്രം പണിയെടുക്കുന്നു.

ഇന്നിപ്പോൾ ഹിന്ദു എന്നത് ഹിന്ദുത്യ വാദി എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അതെ ഒറ്റ ഒരു മാത്ത് വിഭാഗത്തിന് മാത്രം പ്രാധാന്യം നൽകുന്ന രീതിയിലേക്ക് നമ്മുടെ ഇന്ത്യയും മാറുന്നു.ഇന്ത്യയിൽ നടക്കുന്ന മത സ്വതന്ത്രം അടിച്ചമർത്തലന് എതിരെ അമേരിക്കൻ സെനറ്റർമാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക് കത്ത് നൽകിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here