മോദിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി ആചരിച്ചു യുവജനത

0
94

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70 ആം ജന്മദിനം ട്വിറ്ററിൽ ട്രെൻഡ് ആക്കി യുവജനത മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമാക്കി ആചാരിച്ചാണ് യുവ ജനങ്ങൾ പ്രതിഷേധിച്ചത് പത്തു കോടി പേരാണ് തൊഴിലില്ലാതെ ആയത് ലക്ഷക്കണക്കിന് പേര് ഏറ്റെടുത്ത ഹാഷ്ടാഗ് പെട്ടന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരം ഏറ്റെടുത്ത ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതും തൊഴിലില്ലാത്ത ജനങ്ങളുടെ ആത്മഹത്യ വർധിച്ചതുമാണ് പ്രതിഷേധത്തിന് കാരണം

ദേശീയ തൊഴിലില്ലയ്മ ദിനത്തെ പിന്തുണച്ചു നിരവധി പേര് പോസ്റ്റുകൾ ഷെയർ ചെയ്യുകയും കുറിപ്പുകൾ പങ്ക് വെക്കുകയും ചെയ്തു പ്രധാനമന്ത്രി മോദി രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർത്തു എന്നും അദ്ദേഹത്തിന്റെ പാർട്ടി നുണകളിലാണ് വിശ്വസിക്കുന്നത് എന്നും തന്നെ വിശ്വസിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളെ അദ്ദേഹം പരിഹസിച്ചു കൊണ്ടിരിക്കുകയാണ് എന്നും ട്വീറ്റ്കളിൽ പറയുന്നു

തൊഴിലില്ലായ്‌മ യുവതയുടെ അവകാശമാക്കി മാറ്റി 2014മുതൽ പ്രധാനമന്ത്രി യുവാക്കളെ കള്ളം പറഞ്ഞൂ പറ്റിക്കുന്നു 1947 മുതലുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായമയിലേക്ക് ഇന്ത്യയിലെ ജനങ്ങൾ എത്തി ചേർന്നിരിക്കുന്നു അതിനെതിരെ നടപടി എടുക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലാതെ ആയിരിക്കുന്നു പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ടായ തരംഗം നാണക്കേടാണ് വരുത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here