യുപിയിൽ മറ്റൊരു പള്ളി കൂടി ഹൈവേ വികസനത്തിന്റെ പേര് പറഞ്ഞു തകർക്കപ്പെട്ടു

0
164

2020 ആഗസ്റ്റ് 15 ന് ഉത്തർപ്രദേശിൽ അയോദ്ധ്യ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ നടന്ന മറ്റൊരു സംഭവം ഇതാ ഇപ്പോൾ വാർത്തയാവുന്നു. അയോധ്യയിൽ നിന്നും ഏകദേശം മുന്നൂറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പള്ളി റോഡ് വികസനത്തിന്റെ പേര് പറഞ്ഞാണ് പൊളിച്ച് മാറ്റിയത്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് മസ്ജിദ് ഒറ്റ രാത്രി കൊണ്ട് തകർക്കപ്പെട്ടത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ആർട്ടിക്കിൾ 14 എന്ന മാധ്യമ സ്ഥാപനമാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. മഹോബയിലെ കാൺപൂർ- സാഗർ ദേശീയ പാതയോരത്താണ് മസ്ജിദ് നിലനിന്നിരുന്നത്.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തറക്കല്ലിടുന്നതിന് തലേന്ന് തന്നെയാണ് റോഡ് വികസനം എന്ന പേരും പറഞ്ഞു പള്ളി പൂർണമായി തകർത്ത് കളഞ്ഞത് എന്നാണ് റിപോർട്ടുകൾ. എന്നാൽ പള്ളി ഇമാമിന്റെയും വിശ്വസികളുടെയും സമ്മതത്തോടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പൊളിച്ച് മാറ്റുകയായിരുന്നു എന്നാണ് ഇതിനെ കുറിച്ച് വന്ന മാധ്യമ റിപോർട്ടുകൾ. പള്ളിയുടെ ഏതാനും ഭാഗങ്ങൾ മാത്രം പൊളിച്ച് കുറച്ച് സ്ഥലവും റോഡ് നിർമാണത്തിനായി വിട്ട് നല്കാൻ അദ്രികൃതർ സമ്മതിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ പാക്കി പരിപോർണമായി പൊളിച്ച് മാറ്റുകയാണ് അദ്രികൃതർ ചെയ്തത്. ഇതിനെ കുറിച്ച് ജൂടുത്താൽ അന്വേഷിക്കാൻ ആർട്ടിക്കിൾ 14 ലേഖഖർ പോലീസിനെ സമീപിച്ചപ്പോൾ സംശയാസ്പദമായിട്ടാണ് അവർ പെരുമാറിയത് മാത്രമല്ല മസ്ജിദ് പൊളിച്ച സ്ഥലത്ത് കാവൽ നിന്ന് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിൽ നിന്നും ലേഖകരെ തടയുകയും ചെയ്തു.

പോലീസ് സൂപ്രണ്ട് മാധ്യമ ലേഖകനെ കാണാൻ പോലും കൂട്ടാക്കിയില്ല എന്നും അവർ പറയുന്നു. ഒരു ക്ഷേത്രവും പള്ളിയും ആയിരുന്നു റോഡ് വികസനത്തിനായി വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ടത്. കുറച്ച് സ്ഥലം പൊളിച്ച് മമാറ്റാൻ അനുമതിയും നൽകി. എന്നാൽ പള്ളിയുടെ കാര്യത്തിൽ മാത്രം ഭാഗീകം എന്നുള്ളത് പൂർണമായും പൊളിച്ച് മാറ്റി. അതും അയോദ്ധ്യ ഭൂമി പൂജക്ക് തലേന്ന്. ഹൈവേ വികസനത്തിന്റെ പേര് പറഞ്ഞു പള്ളി പൊളിക്കുന്നതിനായി ചില തീവ്ര ഹിന്ദ്വ്ത്വ സംഘടനകൾ ഇടപെടക്കുകൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here