ലോറൻസ് ബ്രൗൺ എന്ന അമേരിക്കൻ ഡോക്ടറെ ഇസ്ലാമിൽ എത്തിച്ച സംഭവം

0
216

ഡോക്ടർ ലോറൻസ് ബ്രൗൺ,
ഇസ്ലാമിന് വേണ്ടി ജീവിതം സമർപ്പിച്ച ആ വലിയ മനുഷ്യനെ ഓരോ മുസ്ലിമും അറിയണം 1954 ഇൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ ജനനം കാത്തോലിക് ക്രിസ്ത്യൻ ആയിരുന്നു ലോറൻസ് ബ്രൗണിന്റെ കുടുംബം

നേത്രരോഗ വിദഗ്ധനായ ഡോ. ലോറൻസ് അമേരിക്കന്‍ വ്യോമായന വിഭാഗത്തില്‍ എട്ടു വർഷത്തോളം ജോലി ചെയ്തിരുന്നു, കേവലം ബൌദ്ധിക തലത്തില്‍ ജീവിതത്തെ വീക്ഷിച്ചിരുന്ന ഒരു യുക്തിവാദിയായി ജീവിക്കുകയും അവസാനം ഇസ്ലാം സ്വീകരിക്കുകയും ചെയ്ത പ്രതിഭാശാലികളിൽ ഒരാളാണ് അദ്ദേഹം, 1994 ഏപ്രിലിൽ ആണ് അദ്ദേഹം ഇസ്‌ലാം മതം സ്വീകരിക്കുന്നത്,

തന്‍റെ ജീവിതത്തിലെ ഒരു അനുഭവമാണ് യഥാർത്ഥത്തിൽ ലോറൻസിനെ ഇസ്ലാമിലേക്ക് അടുപ്പിച്ചത്. സാമ്പത്തിക ഉന്നതിയിൽ നിന്നിരുന്ന ലോറൻസിന്റെ ജീവിതത്തില്‍ ഞെട്ടിക്കുന്ന അനുഭവമുണ്ടായത് തന്റെ മകൾ ജനിച്ചപ്പോഴാണ്. കേവലം ദിവസങ്ങള്‍ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതുകയും ഒരു ഡോക്ടറെന്ന നിലയില്‍ ഈ അവസ്ഥ നന്നായി മനസ്സിലാക്കുകയും ചെയ്ത ലോറൻസ് എന്ന യുക്തിവാദിക്ക് തന്‍റെ ചിന്താധാരയിൽ സമാധാനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

വിവിധ മതങ്ങളെക്കുറിച്ച് പഠിച്ച ലോറൻസ് താൻ ജനിച്ച മതമായ കൃസ്തു മതത്തിലേക്ക് ആകർഷിക്കപ്പെട്ടു. എന്നാല്‍ അതിനോടു താൽപര്യം തോന്നാതിരുന്ന ലോറൻസ് തന്‍റെ മകളുടെ ഹൃദ്രോഗ സംബന്ധമായ
അസുഖം മാറുവാനായി നിരന്തരം ദൈവത്തോട് പ്രാർത്ഥിച്ചു. പ്രത്യേകിച്ച് ഒരു മതത്തേയും പിൻപറ്റാതെ യഥാര്‍ഥ മതത്തിൽ ഉറപ്പിച്ചു നിർത്തണേയെന്ന് ലോറൻസ് നിരന്തരമായി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയ്ക്കുത്തരമെന്നോണം കുട്ടിയുടെ അസുഖം മാറി. പിന്നീട് ലോറൻസ് ഖുർആൻ പരിഭാഷകൾ വായിക്കുകയും ഇസ്ലാമിനേക്കുറിച്ച് അറിവ് സമ്പാദിക്കുകയും ചെയ്തു. മാർട്ടിൻ ലിംഗിന്റെ ആത്മകഥയായ ‘ മുഹമ്മദ് : ഹിസ് ലൈഫ് ബേസ്ഡ് ഓൺ ദി ഡെർളിയസ്റ്റ് സോഴ്സ്’ (Muhamad: his life based on the earliest source ) ലോറൻസിൽ സ്വാധീനം ചെലുത്തി.

ആവർത്തന പുസ്തകം 18:18 ലെ ‘നിന്നെപ്പോലെ ഒരു പ്രവാചകനെ’ എന്ന പ്രയോഗത്തില്‍ നിന്നും മോശയെപ്പോലെ ഒരാള്‍ വരാനുണ്ടെന്നും സ്നാപക യോഹന്നാനും യേശുവിനും ശേഷം വരുന്ന മുഹമ്മദ് ആണ് ആ പ്രവാചകനെന്നും അതുപോലെ യോഹന്നാന്‍ 16 ലെ 12 മുതൽകുള്ള വചനവും വരാനുള്ള വരാനുള്ള പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചാണെന്നും ലോറൻസ് മനസ്സിലാക്കി.

ഒരു ടിവി ഷോയിൽ ക്രിസ്തുമത വിശ്വാസിയായ ഒരു സ്ത്രീ, താൻ യേശുവിൽ വിശ്വസിക്കുന്നതിന്റെ കാരണം കണ്ട ലോറൻസ് പല വസ്തുതകളും വിശകലനം ചെയ്തു. ഒരു കപ്പല്‍ അപകടത്തില്‍ പെട്ട് തകർന്നപ്പോൾ അവര്‍ ദൈവത്തെ വിളിച്ചു പ്രാർത്തിച്ചു കൊണ്ടിരുന്നു. അവസാനം അവർ രക്ഷപ്പെട്ടപ്പോൾ യേശുവിനെ സ്തുതിച്ചു. ഇതൊരബദ്ധമാണെന്ന് ലോറൻസ് മനസ്സിലാക്കി. കാര്യ സാധുതയ്ക്ക് ദൈവത്തെ വിളിക്കുകയും ആരാധന യേശുവിനുമായിട്ടുള്ള അവസ്ഥ ലോറൻസിന് ബോധിച്ചില്ല.. 1994 ൽ ലോറൻസ് ഇസ്ലാം സ്വീകരിച്ചു. ഇന്നദ്ദേഹം മദീനയിൽ തന്‍റെ കുടുംബവുമായി കഴിയുകയും ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുകയും ചെയ്യുന്നു.

സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ ബന്ധപ്പെടുത്തി പറയാതെ മതംമാറ്റ കഥകൾക്ക് പ്രസക്തിയില്ല എന്ന് ലോറൻസ് ആണയിടുന്നു . ജീവിതം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ ലോകത്തിന് മുമ്പിൽ തുറന്ന് വെച്ച്കൊണ്ട് ഇസ്ലാമിക ലോകത്തേക്ക് ക്ഷണിക്കുന്ന ലോറൻസ് പ്രബോധന രംഗത്ത് സജീവ സാന്നിധ്യമാണ്. ഒട്ടനവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here