പശു ഇറച്ചി കൈവെച്ചു എന്ന് പറഞ്ഞു ക്രൂരമായ മർദ്ദനത്തിന് ഇരയായ ഷൗക്കതലിക്കു നീതി

0
78

നമ്മുടെ നാട്ടിൽ ഇപ്പോൾ ജിഹാദി, തീവ്രവാദി പട്ടങ്ങൾ ലഭിക്കാൻ വലിയ പണിയൊന്നും വേണ്ട, കേന്ദ്ര സർക്കാർ നയങ്ങൾക്കും സംഘപരിവാർ നയങ്ങൾക്കും എതിരെ പ്രതികരിച്ചാൽ ഈ പട്ടം ലഭിക്കും. പശു ഇറച്ചി കഴിച്ചാലും ഈ പട്ടം ലഭിക്കും. ഇത്തരത്തിൽ പശു ഇറച്ചി വിതരണം ചെയ്തു എന്നാരോപിച്ച് നിയമപാലകരുടെ മുന്നിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട, തല നാരിഴക്ക് മരണത്തിന്റെ മുന്നിൽ നിന്നും രക്ഷപെട്ട ഷൗകത്തലിക്ക് ഇതാ നീതി, ക്രൂരമായി ആക്രമിക്കപ്പെട്ട ഷൗകത്തലിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹരണം നൽകണം എന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിനോട് ആണ് കമ്മീഷൻ ഈ നിർദേശം വച്ചിരിക്കുന്നത്.അസമിലെ മധുപൂർ എന്ന സ്‌ഥലത്ത് വച്ചായിരുന്നു ബീഫ് വിതരണം ചെയ്തു എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ഷൗകത്തലിയെ തല്ലിചതച്ചത്.2019 ഏപ്രിൽ 7 ആം തിയതിയാണ് സംഭവം നടക്കുന്നത്. പോലീസ് ഉന്നത ഉദ്യാഗസ്ഥർ നോക്കി നിൽക്കെയായിരുന്നു അതി ക്രൂരമായ ആക്രമണം അരങ്ങേറിയത്.തന്നെ അക്രമികൾ ക്രൂരമായി മര്ധിക്കുമ്പോൾ പോലീസ് കയ്യും കെട്ടി നോക്കി നിൽക്കുകയാണ് ചെയ്തത് എന്ന് ഷൗക്കത്ത് അലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ഈ നടപടി ചൂണ്ടി കാണിച്ച് സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവ് മനുഷ്യവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഷൗക്കത്ത് അലിക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം എന്ന വിധി ഉണ്ടായിരിക്കുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട,ആക്രമണംനോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശയുണ്ട്. നാലാഴ്ചക്കുള്ളിൽ നടപടി സംബന്ധിച്ച വിശദീകരണം നല്കാൻ ഡി ജി പി യോട് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെടുകയും ചെയ്തു. ഈ നിർദേശങ്ങൾ അവഗണിക്കുകയാണെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ കര്ശനമായ നടപടികൾ സ്വീകരിക്കും എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഈ വരുന്ന ഒക്ടോബർ 24 ന് അകം ഷൗകത്തലിക്ക് നഷ്ടപരിഹാരം നൽകണം എന്നാണ് കമ്മീഷന് നിർദേശിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയിൽ മത ന്യുനപക്ഷങ്ങൾക്ക് നേരെ പ്രത്യേകിച്ച് ഇസ്ലാമിക വിശ്വസികൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങളാണ് നടക്കുന്നത്.പശു ഇറച്ചി വിതരണം ചെയ്‌തതിന്‌ ആക്രമിക്കുകയാല്ല ചെയ്തത് , മറിച്ച് അവർക്ക് ആക്രമിക്കാൻ ഉള്ള ഒരു കാരണമാണ് പശുവിറച്ചി വിതരണം ചെയ്തു എന്നുള്ളത്. അല്ലങ്കിൽ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ ആവാം ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here