മോദിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

0
226

അതിരൂക്ഷമായ കോവിഡ് പ്രതിസന്ധി അതിനെ കുറിച്ച് ഒരു വിവരവും സർക്കാരിന്റെ കയ്യിലില്ല കുടിയേറ്റ തൊഴിലാളികളെ കുറിച്ചോ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ കേന്ദ്ര സർക്കാരിന്റെ കയ്യിൽ ഒരു വിവരവുമില്ല എന്നാൽ ഉമർ ഖാലിദിനു എതിരെ പതിനൊന്നായിരം പേജുകൾ ഉള്ള രേഖകൾ കേന്ദ്ര സർക്കാരിന്റെ കയ്യിലുണ്ട് ഒരു ധാരണയും ഇല്ലാത്ത സർക്കാർ മാത്രമല്ല എല്ലാത്തരത്തിലും ദുഷിച്ച ഒരു സർക്കാർ കൂടിയാണിത്

പാർലമെന്റ് സമ്മേളനത്തിൽ കോവിഡ് ബാധിച്ചു മരിച്ച കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ഒരു രേഖകളും കേന്ദ്ര സർക്കാരിന്റെ കയ്യിൽ ഇല്ല കോവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായപ്പോൾ കാൽനടയായി സ്വന്തം നാട്ടിലേക്കു മടങ്ങി പോകേണ്ടി വന്ന നൂറു കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ അപകടങ്ങളിൽ രാജ്യത്തിന്റെ പലഭാഗത്തും മരിച്ചു വീണിരുന്നു എന്നാൽ അതിനെ കുറിച്ച് യാതൊരു വിവരവും തങ്ങളുടെ പക്കൽ ഇല്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം എന്നാൽ ദേശീയ പൗരത്വ സമരത്തിൽ പങ്കെടുത്തവരെ ടർജറ്റ്‌ ചെയ്യാനും അവർക്കെതിരെ കള്ളക്കേസുകൾ ചുമത്താനും കേന്ദ്ര സർക്കാരിന് പരിധികൾ ഇല്ലായിരുന്നു

രാജ്യത്തു ശക്തമായ സാമ്പത്തിക മാന്ദ്യം തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും വലിയ രൂക്ഷമായ ദിനത്തിലൂടെ കടന്ന് പോകുന്നു അതിലൊന്നും കേന്ദ്ര സർക്കാരിന് താൽപ്പര്യമില്ല ട്വിറ്ററിലൂടെ രൂക്ഷമായ വിമർശനം ആണ് പ്രശാന്ത് ഭൂഷൺ നടത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here