ഇസ്ലാമിലേക്ക് കടന്ന് വന്നു വെറും ഒന്നര വർഷം കൊണ്ട് ഹാഫിളായ ഒരു പൊന്നു മോൻ

0
62

ഹാഫിള് ഫെബിൻ റോബിൻസൻ ഈ പേര് പോലും നമുക്ക് അത്ഭുതമായിരിക്കും എന്നാൽ ആ പേരിനും ആ മോനും ആരെയും ചിന്തിപ്പിക്കുന്ന ഒരു ചരിത്രം ഉണ്ട്

ഹംദാൻ ഫൌണ്ടേഷൻ നടത്തിയ
ഹാഫിളിന് വേണ്ടിയുള്ള പ്രാഥമിക എൻട്രൻസ് ഏകദേശം നനൂറോളം മക്കൾ എഴുതിയതിൽ 150ന് മുകളിൽ കുട്ടികളെ തിരഞ്ഞെടുത്തു അതിൽ ഒരാളായിരുന്നു ഫെബിൻ റോബിൻസൻ,

ഒരു ദിവസം കബീർ ബഖവി ഉസ്താദ് പള്ളിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഒരു മോനെ കെട്ടിപിടിച്ചു ഒരു ഉമ്മ കെട്ടിപിടിച്ചു ഉമ്മ വെക്കുന്ന കാഴ്ച്ച കാണുകയുണ്ടായി

എന്നും വന്നു നിങ്ങൾ ഇങ്ങനെ മക്കളെ കാണുമ്പോൾ അവരുടെ മനസ്സ് അവരുടെ വീടുകളിലേക്കും നിങ്ങളിലേക്കും ചുരുങ്ങും പഠിത്തത്തിൽ അവരുടെ ശ്രദ്ധ കുറയും ഉസ്താദ് ആ ഉമ്മയോട് പറഞ്ഞു, ആഴ്ചയിൽ വന്നു കണ്ട് കൊള്ളൂ… ഞാൻ അവരോടായി പറഞ്ഞു

കുറച്ചു കഴിഞ്ഞപ്പോൾ ആ ഉമ്മ എന്നെ തേടി വന്നു അവർ എന്നോട് ചോദിച്ചു ഉസ്താദിന് എന്നെ അറിയുമോ ഞാൻ പറഞ്ഞു ഇല്ല, അപ്പോഴാണ് അവർ ഹൃദയസ്പർശിയായ ആ കഥ എന്നോട് പറഞ്ഞത്,

ഉസ്താദ് എന്റെ ഭർത്താവ് റിയാദിലാണ് ജോലി ചെയ്യുന്നത് ഉസ്താദ് ഒരു തവണ അവിടെ പരിപാടിക്കായി ചെന്നപ്പോൾ എന്റെ ഭർത്താവ് ഉസ്താദിനെ വന്നു കണ്ടിരുന്നു, ഞാൻ സൗദിയിൽ വച്ചാണ് എന്റെ ഭർത്താവിനെ പരിചയപ്പെടുന്നത്, പരിചയം ഞങ്ങളെ വിവാഹത്തിൽ എത്തിച്ചു, എന്റെ ഭർത്താവ് മുസ്ലിമും ഞാൻ ക്രിസ്ത്യാനിയുമായിട്ടാണ് ജീവിച്ചു പോന്നത് ഞങ്ങൾക്കു രണ്ട് മക്കൾ ഉണ്ടായിരുന്നു അവർ ജീവിച്ചത് ക്രിസ്ത്യാനിയായിട്ടാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോവുകയും ബൈബിൾ വായിക്കുകയും ചെയ്തിരുന്ന യഥാർത്ഥ ക്രിസ്ത്യാനി,

LEAVE A REPLY

Please enter your comment!
Please enter your name here