പ്രതികൾക്ക് വേണ്ടി പണവും സ്വാധീനവും ചെലുത്തി സവർണ സംഘടന

0
48

യുപിയിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കും എന്ന് ഒരു വശത്തു പറയുകയും മറുഭാഗത്ത് സവർണ്ണരായ പ്രതിഭാഗത്തിന് വേണ്ടി പണവും സ്വാധീനവും ചെലുത്തി കേസ്സ് അട്ടിമറിക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നു ഹാഥറസിലെ ദളിത്‌ പെൺകുട്ടിയെ ക്രൂരമായി കൊല ചെയ്യപ്പെട്ടതിനു എതിരെ യുപിയിലും രാജ്യത്തിന്റെ പലഭാഗത്തും നടന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിച്ചു തകർക്കാൻ ശ്രമിക്കുമ്പോൾ തന്നെയാണ് ഉന്നത ജാതിക്കാരായ പ്രതികളെ രക്ഷിച്ചെടുക്കാൻ മുൻ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള സംഘടന മുന്നിട്ടിറങ്ങിയിരിക്കുന്നത്

രാജ്യം മുഴുവൻ കോളിളക്കം ഉണ്ടാക്കിയ നിർഭയ കേസിലെ പ്രതിഭാഗം അഭിഭാക്ഷകൻ ആണ് ഈ കേസിലും പ്രതികൾക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത് അദ്ദേഹത്തെ നിയമിച്ചത് മുൻ കേന്ദ്ര മന്ത്രി രാജാ മഹേന്ദ്ര സിംഗിന്റെ നിയന്ത്രണത്തിൽ ഉള്ള അഖില ഭാരതീയ ക്ഷത്രിയ മഹാ സഭ എന്ന സംഘടനയാണ് പണവും സ്വാദീനവും ഉപയോഗിച്ച് രാജ്യോദ്രോഹ ഗൂഢാലോചനയുടെ മറവിൽ പ്രതികളെ രക്ഷിച്ചെടുക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും തിരശ്ശീലക്ക് പിന്നിൽ ഭംഗിയായി നടക്കുന്നു എന്നാണ് ഈ വാർത്തകളിലൂടെ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here