അന്താരാഷ്ട്ര സമൂഹവും വർഗീയ വാദികളെ തിരിച്ചറിയുന്നു

0
57

സംഘികളുടെ ഓമന നേതാവാണ് തേജസ്‌വീനി സൂര്യ. കർണാടകയിൽ നിന്നുള്ള എംപി. യുവമോർച്ച ദേശീയ അധ്യക്ഷൻ.സംഘികൾ പൊക്കിപ്പിടിച്ച് നടക്കുന്ന ഈ നേതാവിന് പക്ഷെ കനത്ത തിരിച്ചടി കൊടുത്തിരിക്കുകയാണ് ജർമനിയിലെ ഇന്ത്യൻ സമൂഹം. തേജസ്‌വീനി സൂര്യയെ ജർമനിയിലേക്ക് വിളിക്കരുത് എന്നും, മതഭ്രാതനായ അദ്ദേഹം ഇന്ത്യൻ സമൂഹത്തിന് അപമാനം ആണെന്നുമാണ് അവിടെയുള്ള ഇന്ത്യൻ സമൂഹം പറയുന്നത്. ഹാംബെര്‍ഗില്‍ വെച്ചുനടക്കുന്ന സ്റ്റാര്‍ട്ട് അപ് കോണ്‍ഫെറെന്‍സില്‍ സംസാരിക്കാന്‍ തേജസ്സിനി സൂര്യയെ ക്ഷണിക്കരുതെന്ന് ആണ് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത് .

വര്‍ഗീയ ധ്രുവീകരണം നടത്തുന്ന ഒരു മതഭ്രാന്താനാണ് യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വി സൂര്യയെന്ന് ആരോപിച്ചുകൊണ്ടാണ് വിവിധ പ്രവാസി സംഘടനകള്‍ തേജസ്വി സൂര്യയെ ക്ഷണിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്. തേജസ്വിയെ ക്ഷണിക്കരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് സംഘടന ഒരു കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.‘തേജസ്വി സൂര്യയെപ്പോലെയൊരാളെ ക്ഷണിച്ചാല്‍ പരിപാടിയുടെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടും എന്നാണ് ഇവർ ആരോപിക്കുന്നത്ഈ

പരിപാടി എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണോ സംഘടിപ്പിക്കപ്പെടുന്നത് അതോ വര്‍ഗീയ ധ്രുവീകരണത്തേയും തേജസ്വി സൂര്യയുടെ മനുഷ്യത്വരഹിതമായ വീക്ഷണങ്ങളേയും പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണോ എന്നൊരു ചോദ്യം ഉയരും. പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ ഭിന്നിപ്പുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നിരിക്കെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച തേജസ്വിനി സൂര്യയെപ്പോലൊരാള്‍ക്ക് വേദി നല്‍കണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്പ്ര എന്നും പ്രവാസികള്‍ കത്തില്‍ കുറിച്ചു. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം പിന്തുണച്ചുകൊണ്ട് പരസ്യമായി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ഒരാള്‍ക്ക് കോണ്‍സുലേറ്റ് വേദിനല്‍കി അംഗീകരിക്കരുതെന്നും പ്രവാസികള്‍ കത്തിലൂടെ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ സിഖ് കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ ദളിത് സോളിഡാരിറ്റി നെറ്റ് വര്‍ക്ക്, ഇന്ത്യ സോളിഡാരിറ്റി ജര്‍മ്മനി, ദി ഹ്യൂമനിസം പ്രൊജക്ട്, സോളിഡാരിറ്റി ബെല്‍ജിയം, ഭാരത് ഡെമോക്രസി വാച്ച്, ഇന്ത്യ എഗൈന്‍സ്റ്റ് സിഎഎ എന്‍ആര്‍സി എന്‍പിആര്‍, ഇന്ത്യന്‍ അലയിന്‍സ് പാരീസ് എന്നീ സംഘടനകള്‍ കത്തില്‍ ഒപ്പുവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here