മുസ്ലീങ്ങൾ തല മറയ്ക്കുന്നത് എന്താണ് എന്ന എലിസബത് രാഞ്ജിയുടെ ചോദ്യത്തിനു ശൈഖിന്റെ മറുപടി

0
189

ഇസ്ലാമിൽ സ്ത്രീകൾക്ക് പവിത്രമായ സ്ഥാനമാണ് ഉള്ളത്, എന്നാൽ ഇസ്‌ലാം വിരോധികൾ മുസ്ലിം സ്ത്രീകളെ അടിച്ചമർത്തുന്നു എന്ന വ്യാജ പ്രചരണം നടത്തുന്നു എന്നാൽ എന്താണ് സത്യം വിശുദ്ധ ഖുർആനിലെ ഈ ആയത് പറയും ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല.

പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്വരയില്‍ വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്? ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. അത് ഇങ്ങനെയാണ്:

“നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (33:59).

LEAVE A REPLY

Please enter your comment!
Please enter your name here