ലോകത്തിനു തന്നെ മാതൃക കാണിച്ചു നൽകിയ മസ്ജിദ് അൽ ഹറം

0
70

കൊറോണ വ്യാപനം അതി രൂക്ഷമായി തുടർന്ന് കൊണ്ടിരുന്നപ്പോൾ ഇത്തവണത്തെ ഹജ്ജ് അസാധ്യമെന്നു തോന്നിയിടത്ത് നിന്നാണ് ലോകത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും കയ്യടി നേടി ഹജ്ജ് കർമ്മം ഭംഗിയായി നിർവഹിച്ചു സൗദി ഹറം അധികാരികൾ ലോകത്തിന്റെ ശ്രദ്ധ നേടിയത് ലോകത്തിലെ ഏറ്റവും കൂടതൽ വിശ്വാസികൾ ഒരുമിച്ചു കൂടുന്ന ഏറ്റവും വലിയ പുണ്യ കേന്ദ്രം മഹാമാരിക്ക് എതിരെ എങ്ങനെ പ്രതിരോധ പ്രവത്തനങ്ങൾ ക്രമീകരിച്ചു വിശ്വാസികളെ സ്വീകരിക്കാം എന്ന് ലോകത്തിന് പകർന്നു നൽകിയത്

ഇപ്പോൾ ഇതാ കോവിഡ് മഹാമാരിക്ക് ശേഷം ഉംറ പുനരാരംഭിച്ചപ്പോൾ ഹറമിലെ സാമൂഹിക സുരക്ഷാ ക്രമീകരണം ലോകത്തില് തന്ന ചർച്ചയാകുന്നു പകർച്ചവ്യാധി ഒരു സമൂഹത്തിൽ പടർന്നു പിടിച്ചാൽ ആരോഗ്യ മാനദണ്ഡങ്ങളിലൂടെയും സുരക്ഷാ ക്രമീകരണങ്ങളിലൂടെയും എങ്ങനെ അതിജീവിക്കാം എന്ന് അല്ലാഹുവിന്റെ പ്രവാചകൻ ഈ ഉമ്മത്തിന്‌ പകർന്നു നൽകിയിട്ടുണ്ട് ഇടവേളകളിൽ പള്ളിക്കകത്തു റോബോട്ടുകളുടെ സഹായത്തോടെ അണു നശികരണം നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്

LEAVE A REPLY

Please enter your comment!
Please enter your name here