ബോളിവുഡിനെ ഞെട്ടിച്ചു നടിയുടെ പിന്മാറ്റം, ഇനി ഇസ്ലാമിന്റെ പാതയിൽ

0
110

പണവും പ്രശസ്തിയുമല്ല അല്ലാഹുവിന്റെ പൊരുത്തതിലെ ജീവിതമാണ് വലുത് എന്ന് ഞാൻ തിരിച്ചറിഞ്ഞു ബോളിവുടിനെ ഞെട്ടിച്ചു സനഖാന്റെ പ്രഖ്യാപനം, പ്രശസ്തിയിൽ നിന്നപ്പോൾ സൈറ വസീം തന്റെ അഭിനയ ജീവിതം മതിയാക്കി അല്ലാഹുവിന്റെ പൊരുതത്തിലേക്കു മാറിയതിന്റെ തൊട്ടു പിന്നാലെ സന ഖാനും അഭിനയം പൂർണ്ണമായി ഉപേക്ഷിക്കുന്നു

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ഇനി ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച് മുന്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും നടിയുമായ സന ഖാന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്‍റെ പുതിയ തീരുമാനം ലോകത്തെ അറിയിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന ഓര്‍ത്തെടുക്കുന്നത്. ദംഗല്‍ നായിക സൈറ വസീം അഭിനയം അവസാനിപ്പിച്ച് കൃത്യം ഒരു വര്‍ഷമാകുന്ന വേളയിലാണ് സന ഖാന്‍ തന്‍റെ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

‘കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി’; എന്നാണ് സന തന്‍റെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോകളും ഡാന്‍സ് വീഡിയോകളും താരം പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്.

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം…

അല്ലാഹു എന്തിനാണ് നമ്മെ സൃഷ്ടിച്ചതെന്നു വൈകി ആണെങ്കിലും മനസ്സിലാക്കിയ ആ സഹോദരിക്ക് ഇനിയുള്ള ജീവിതം അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കുവാൻ തൗഫീഖ് നൽകട്ടെ ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here