മസ്ജിദ് അൽ ഹറമിൽ അല്ലാഹുവിന്റെ മഹത്തായ കാവൽ

0
579

ലോക മുസ്ലീങ്ങളുടെ പുണ്യ ഭൂമിയായ മക്ക,ഓരോ വിശ്വാസിയുടെയും ഹൃദയത്തിലാണ് ആ പുണ്യ ഭൂമിക്കു സ്ഥാനം
മക്ക അല്ലാഹുവിന്റെ പുണ്യ ഭൂമിയാണ് ആദ്യകാലങ്ങളിൽ കഅബയുടെ പരിപാപലനം നടത്തിയിരുന്നത് മലക്കുകൾ ആയിരുന്നു അതിനു ശേഷമാണു പ്രവാചകന്മാറിലേക്ക് പരിപാപലനം കൈമാറുന്നത്, അല്ലാഹുവിന്റെ ഒട്ടനവധി അനുഗ്രഹങ്ങൾ അന്നും ഇന്നും മക്കയിൽ നടന്നിട്ടുണ്ട്, ഒട്ടനവധി അത്ഭുതങ്ങൾ ആ മണ്ണിൽ അല്ലാഹു വിശ്വാസികൾക്ക് കാണിച്ചു നൽകിയിട്ടുണ്ട്ല്ലാ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ ഏറ്റവും വലിയ മറ്റൊരു തെളിവ് ഈ കൊറോണ സമയത്തും നമുക്ക് കാണാം

മഹാമാരിക്ക് ശേഷം പുനരാരംഭിച്ച ഉംറയിൽ നിന്ന് വരുന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം, നാലു ദിവസമായി ആരംഭിച്ച ഉംറ തീർത്ഥദാടനത്തിൽ ഒരൊറ്റ കോവിഡ് കേസ്സ് പോലും സ്ഥിതീകരിച്ചിട്ടില്ല

ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഊദി പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്. അവരില്‍ ഒരാളിലും വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് അധികൃതര്‍
വ്യക്തമാക്കിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here