പലസ്തീനിലെ “മസ്ജിദുല്‍ അഖ്സ”മക്കയും മദീനയും കഴിഞ്ഞാല്‍ ഏറ്റവും പുണ്ണ്യം നിറഞ്ഞ പളളി. ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പളളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്. മുസ്ലിംകളുടെ ആദ്യത്തെ ഖിബ്ല യാണ് മസ്ജിദുൽ അഖ്സ. പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാൻ മുഹമ്മദ് നബി(സ) യോട് അല്ലാഹുവിന്റെ ആജ്ഞയുണ്ടായി.
(സൂറത്തുൽ ബക്കറയിലെ 144 ആമത്തെ ആയത്തിലൂടെയാണു അല്ലാഹു പ്രഖ്യാപിച്ചത്) അതിന്റെ അടിസ്ഥാനത്തിൽ ഇന്നും ലോക മുസ്ലിംകൾ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവഹിക്കുന്നത്.
മക്കയിലെ മസ്ജിദുൽ ഹറം നിർമിച്ച് 40 വർഷത്തിന് ശേഷം പണിത അൽ അഖ്സയാണ് ഭൂമിയിലെ രണ്ടാമത്തെ മസ്ജിദ്.
ഇന്ന് ലോക മുസ്ലീങ്ങളുടെ ആ പുണ്യ ഭവനം ജൂത പരിക്ഷകൾ കയ്യടക്കി വച്ചിരിക്കുകയാണ് അല്ലാഹുവിന്റെ ഭാവനത്തിലേക്കുള്ള പ്രവേശനം പോലും ഇസ്രേയേൽ സൈന്യം തടയുന്നു
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ലോക മുസ്ലീങ്ങളുടെ മനസ്സിനെ നോവിച്ച ചിത്രമാണ് പലസ്തീൻ വനിതക്ക് പള്ളിയിലേക്ക് പ്രവേശനം നിഷേധിച്ചു അതിനെ തുടർന്ന് അവർ പള്ളിക്കു പുറത്ത് നിസ്കരിക്കുമ്പോൾ ആഹ്ലാദ നൃത്തം ചവിട്ടുന്ന ഇസ്രായേലി പട്ടാളക്കാരുടെ ചിത്രങ്ങൾ,