സിനിമ ജീവിതത്തിന്റെ ആഡംബരത്തിൽ നിന്ന് അതെല്ലാം ഉപേക്ഷിച്ചു ഇസ്ലാമിക മാർഗ്ഗത്തിലേക്കു ഒരൊറ്റ പ്രഖ്യാപനം കൊണ്ട് കടന്ന് വന്ന പ്രശസ്ത നടി സനഖാനെ പരിഹസിച്ചവർക്കു ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് നടി ഇപ്പോൾ
ഒരൊറ്റ ദിവസം കൊണ്ടാണ് എല്ലാ ആഡംബരങ്ങളും അല്ലാഹുവിനു വേണ്ടി ഉപേക്ഷിക്കാൻ അവർ തയ്യാറായി,
സിനിമ അഭിനയവും മോഡലിങ്ങും അവർ ഉപേക്ഷിച്ചു ഇസ്ലാം മതെത്തിലേക്കു വന്നത് അസഹിഷ്ണുതയുള്ള പലർക്കും സഹിച്ചില്ല,നേരെത്തെ അഭിനയ ജീവിതം ഉപേക്ഷിച്ച സൈറ വസീമിന് എതിരെയും സമാനമായ സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും ഉണ്ടായിരുന്നു
സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും വർധിച്ചപ്പോൾ അല്ലാഹുവിന്റെ വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ കൊണ്ടാണ് അവർ മറുപടി നൽകിയത്
മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയാണ് ജനങ്ങള്‍ക്കു വേണ്ടി നിങ്ങളെ സൃഷ്ടിച്ചത്. നന്മ കൊണ്ട് കല്പ്പിക്കുന്നു. തിന്മ കൊണ്ട് വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു- എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തങ്ങളും അവര്‍ പങ്കുവച്ചതു ജീവിതത്തിന്റെ മുഖ്യലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയാണ് എന്നും മറ്റുള്ളവരെ തൃപ്തിപ്പെടുത്തല്‍ അല്ല അതിനു വേണ്ടിയാണു നമ്മളെ സൃഷ്ടിച്ചത് അത് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
കഴിഞ്ഞയാഴ്ചയാണ് സിനിമാ മേഖല ഉപേക്ഷിക്കുന്നതായി സന ഖാന് പ്രഖ്യാപിച്ചത്. സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് ഇസ്ലാം എന്നു പറഞ്ഞാണ് സന ഖാന് അഭിനയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന് ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കിയാണ് തന്റെ തീരുമാനമെന്ന് താരം പറയുന്നു.