സൂറത്ത് വാഖിഅ ഈ രൂപത്തിൽ ഒരു വട്ടം ഓതി നോക്കൂ

0
256

സൂറത്ത് വാഖിഅ,പതിവാക്കിയാൽ കുടുംബ ജീവിതത്തിൽ എല്ലാ പ്രയാസങ്ങളും ദാരിദ്രവും മാറി സാമ്പത്തിക ഐശ്വര്യം വർധിക്കുമെന്ന് മഹാന്മാർ പഠിപ്പിച്ച വിശുദ്ധ ഖുർആനിലെ അതി ശ്രേഷ്ഠമായ സൂറത്ത് ഈ രൂപത്തിൽ ഒരു വട്ടം ഒന്ന് പാരായണം ചെയ്ത് നോക്കൂ അബ്ദുള്ളാഹിബ്നു മസ്ഊദ് (റ)രോഗ ശയ്യയിൽ ആയിരിക്കെ ഖലീഫ ഉസ്മാൻ (റ) അദ്ദേഹത്തെ സന്ദർശിക്കാൻ അരികിൽ എത്തി സംസാരത്തിനടയിൽ മഹാനായ ഉസ്മാൻ(റ) മഹാനാവർകളോട് ചോദിച്ചു എന്തങ്കിലും പ്രയാസം നിങ്ങളെ അലട്ടുന്നുണ്ടോ

എന്റെ പാപങ്ങൾ എന്ന് അദ്ദേഹം മറുപടി നൽകി എന്താണ് താങ്കളുടെ ആഗ്രഹം വീണ്ടും ഉസ്മാൻ (റ)അബ്ദുള്ളാഹിബ്നു മസ്ഊദ് (റ)നോട് ചോദിച്ചു അല്ലാഹുവിന്റെ കാരുണ്യം എന്ന് അദ്ദേഹം മറുപടി നൽകി താങ്കളെ സാമ്പത്തികമായി സഹായിക്കാൻ ഞാൻ ഒരുക്കമാണ് മഹാനവർകൾ അത് നിരസിച്ചു താങ്കൾക്ക് ശേഷം താങ്കളുടെ പെണ്മക്കൾക്ക് അത് ഉപകാരപ്പെടും ഉസ്മാൻ (റ)പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് ആ കാര്യത്തിൽ ഒരു ഭയവും ഇല്ല എൻറെ പെൺമക്കൾ സ്ഥിരമായി സൂറത്ത് വാഖിഅ പാരായണം ചെയ്യുന്നവരാണ്

അല്ലാഹു നാം വിചാരിക്കാത്ത രൂപത്തിൽ ഐശ്വര്യം നമ്മുടെ കുടുംബത്തിലേക്കു ഇറക്കാൻ കാരണമാകും ഈ സൂറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here