ശൈഖിന്റെ വീട്ടിൽ മോഷണത്തിന് കയറിയ പാകിസ്ഥാനിയെ പോലീസ് പിടികൂടിയപ്പോൾ

0
192

ചരിത്രത്തിൽ ഇടം നേടിയവർ
ശൈഖ് ബിൻ ബാസ് റഹിമഹുള്ള ( സഊദ്യ അറേബിയിലെ മുൻ ഗ്രാൻഡ്‌ മുഫ്തി ആയിരുന്നു അദ്ദേഹതിന്റെ വീട്ടിൽ മോഷണത്തിന് കയറിയ പാകിസ്ഥാനിയുടെയും കഥയാണ് ഈചരിത്രത്തിൽ ഇടം നേടിയവർ
ശൈഖ് ബിൻ ബാസ് റഹിമഹുള്ള ( സഊദ്യ അറേബിയിലെ മുൻ ഗ്രാൻഡ്‌ മുഫ്തി ആയിരുന്നു അദ്ദേഹതിന്റെ വീട്ടിൽ മോഷണത്തിന് കയറിയ പാകിസ്ഥാനിയുടെയും കഥയാണ്

പാകിസ്ഥാനിയുടെ മാതാവിന് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു,കിഡ്‌നി മാറ്റിവെക്കുന്ന ഓപ്പറേഷന്‍ നടത്തണം.കിട്ടിയ വിവരമനുസരിച്ച് ഏഴായിരം സൗദി റിയാലിന്നു തുല്യമായ സംഖ്യ വേണം.കയ്യിലുള്ളതാകട്ടെ അരമുറുക്കി സ്വരൂപിച്ച ആയിരം റിയാല്‍ മാത്രം. പലരോടും കടം ചോദിച്ചു. കിട്ടിയില്ല. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ലോണ്‍ ആവശ്യപ്പെട്ട് നോക്കി. അവര്‍ നിരസിച്ചു.

മാതാവിന്റെ രോഗം ദിനം പ്രതി കൂടിവരുന്നതായും ഒരാഴ്ചക്കുള്ളില്‍ ഓപറേഷന്‍ നടന്നില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസമായിരിക്കുമെന്നും നാട്ടില്‍ നിന്നുള്ള മുന്നറിയിപ്പെത്തി.എന്ത് ചെയ്യും? തന്നെ ഊണും ഉറക്കവുമൊഴിച്ചു വളര്‍ത്തി വലുതാക്കിയ ഉമ്മയുടെ രോഗം ചികില്‍സിക്കാന്‍ പണമില്ലാത്തതിന്റെ വിഷമം,മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ.ആ ദിവസം മുഴുവന്‍ കരഞ്ഞു തീര്‍ത്തു.ഒടുവില്‍ ആ സാഹസത്തിന്നു ഞാൻ തയ്യാറായി.

ഭവനഭേദനം! രാത്രി രണ്ടു മണിയായിക്കാണും. ജോലിസ്ഥലത്തിനടുത്തുള്ള ഒരു വീടിന്റെ മതില്‍ചാടി അകത്തെത്തി. മുന്‍പരിചയമില്ലാത്ത ഒരു വേലയുടെ തത്രപ്പാടുണ്ടാക്കിയ ശബ്ദം വീട്ടുകാരെ ഉണര്‍ത്തി! കൂട്ടബഹളത്തിന്നിടയില്‍ കുതിച്ചെത്തിയ പോലീസുകാര്‍ വാരിയെടുത്ത് അവരുടെ വാഹനത്തിലേക്കെറിഞ്ഞ് കുതിച്ചോടി. എന്റെ കണ്ണില്‍ ഇരുട്ട് പടര്‍ന്നു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, നേരം പുലരുന്നതിന്നു മുമ്പു തന്നെ മോഷണത്തിന്നു ചാടിയിറങ്ങിയ അതേ വീട്ടിലേക്കു പോലീസുകാര്‍ തിരികെ കൊണ്ടുവന്നു

LEAVE A REPLY

Please enter your comment!
Please enter your name here