ഇതാണോ നിങ്ങളുടെ മാധ്യമ പ്രവർത്തനം, അർണബിനെ നിർത്തി പൊരിച്ചു ഹൈക്കോടതി

0
130

സംഘപരിവാർ കുഴലൂത്ത് നടത്തുന്ന മാധ്യമ പ്രവർത്തകൻ റിബ്ബപ്ലിക് ടിവി മേധാവി അർണബിനെ നിർത്തി പൊരിച്ചു ഹൈക്കോടതി പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കേസ്സിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് പൊതു ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നത് ആണോ നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവർത്തനം

ബോളിവുഡ് നടൻ സുശാന്തു സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു റിബ്ബപ്ലിക് ടിവി നടത്തിയ ക്യാമ്പയിൻ ചൂണ്ടികാട്ടി ആയിരുന്നു മുംബൈ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഒരു കേസ്സിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതു എന്ന് പൊതു ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നത് ആണോ അന്വേഷണാത്മക മാധ്യമ പ്രവർത്തനം നരഹത്യാണോ ആത്മഹത്യ ആണോ എന്നറിയ്യന്നതിനു മുൻപ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ ഒരു ചാനൽ കയറി കൊലപാതകമാണ് എന്നു പറയുന്നതാണോ അന്വേഷണാത്മക മാധ്യമ പ്രവർത്തനം റിപ്പബ്ലിക് ടിവിയുടെ അഭിഭാഷക മാളവിക ത്രിവേദിതയോട് കോടതി ചോദിച്ചു ഒരു കേസിൽ അന്വേഷണത്തിനുള്ള അധികാരം സി ആർ പി സി പ്രകാരം പോലീസിന്ആണെന്നും ചാനലിന് അതിനുള്ള അധികാരം ഇല്ലന്നും കോടതി തുറന്നടിച്ചു

സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് എതിരെ മാധ്യമ വിചാരണ ഇതിനു മുൻപും ഈ ചാനൽ നടത്തിയിട്ടുണ്ട് എന്നും എല്ലാ വാർത്തകളും ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി എഴുതി ഉണ്ടാക്കുന്നത് ആണെന്നും ഹർജിയിൽ ചൂണ്ടി കാണിക്കുന്നു ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചതിന് പോലീസ് കേസ്സെടുത്തതിന് തൊട്ടു പിറകെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും റിപ്പബ്ലിക് ടിവിക്കു കനത്ത തിരിച്ചടിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here